മൊബൈലില്‍ കാര്‍ട്ടൂണ്‍ കണ്ടു കൊണ്ടിരിക്കേ അഞ്ച് വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു
മൊബൈലില്‍ കാര്‍ട്ടൂണ്‍ കണ്ടു കൊണ്ടിരിക്കേ അഞ്ച് വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഹസന്‍പൂര്‍ കോട്‌വാലിയിലെ ഹതായ്‌ഖേഡയിലാണ് ദാരുണ സംഭവം. കാമിനി എന്നാണ് കുഞ്ഞിന്റെ പേര്.
അമ്മയുടെ സമീപം കിടന്ന് കാര്‍ട്ടൂണ്‍ കാണുകയായിരുന്നു കുട്ടി. പൊടുന്നനെ ഫോണ്‍ കൈയില്‍ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹസന്‍പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇന്‍ചാര്‍ജ് ധ്രുവേന്ദ്ര കുമാര്‍ പറഞ്ഞു.
'കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കാന്‍ കുടുംബത്തോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. ഹൃദയാഘാതം തന്നെയാണോ മറ്റെന്തെങ്കിലും രോഗമാണോ മരണകാരണമെന്ന് കൃത്യമായറിയാന്‍ അന്വേഷണം ആവശ്യമാണ്' എന്ന് അംറോഹ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സത്യപാല്‍ സിങ് പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രദേശത്ത് നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. അംറോഹ, ബിജ്‌നോര്‍ ജില്ലകളിലായി പത്തിലേറെ കുട്ടികളും യുവതീയുവാക്കളും സമാനരീതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.
2023 ഡിസംബര്‍ 31ന് അംറോഹയിലെ ഹസന്‍പൂര്‍ ഏരിയയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ 16കാരനായ പ്രിന്‍സ് കുമാറിന്റെ മരണം. ഇതുപോലെ ബോധരഹിതനയി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ബിജ്‌നോര്‍ സ്വദേശിനിയായ 12കാരി ഷിപ്ര 2023 ഡിസംബര്‍ ഒമ്പതിന് ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണാണ് മരിക്കുന്നത്. 'തണുത്ത കാലാവസ്ഥ കാരണം ഹൃദയാഘാതം സാധാരണമാണ്. ഓക്‌സിജന്റെ അളവും രക്തസമ്മര്‍ദവും കുറയുന്നു. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു' സീനിയര്‍ ഫിസിഷ്യന്‍ രാഹുല്‍ ബിഷ്‌നോയ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."