പി.എസ്.സിയില്ലാതെ കേരള ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി; 50,000 രൂപ വരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം
പി.എസ്.സിയില്ലാതെ കേരള ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി; 50,000 രൂപ വരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ആരോഗ്യ കേരളം, ആലപ്പുഴ ഇപ്പോള്‍ മെഡിക്കല്‍ ഓഫീസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ഡിഇഒ കം അക്കൗണ്ടന്റ് തസ്തികകളില്‍ കരാര്‍ നിയമനമാണ് നടക്കുക. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഫെബ്രുവരി 1നകം അപേക്ഷിക്കണം.
തസ്തിക& ഒഴിവ്
ആരോഗ്യ കേരളം, ആലപ്പുഴയില്‍ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ഡിഇഒ കം അക്കൗണ്ടന്റ് പോസ്റ്റില്‍ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോസ്റ്റില്‍ 2ഉം സ്റ്റാഫ് നഴ്‌സ് പോസ്റ്റില്‍ 10 ഉം ഒഴിവുകളുണ്ട്. ആകെ 25 ഒഴിവുകള്‍.
പ്രായപരിധി
എല്ലാ പോസ്റ്റുകളിലും 40 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
മെഡിക്കല്‍ ഓഫീസര്‍
എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്+ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
ഫാര്‍മസിസ്റ്റ്
എംഫാം/ ബി.ഫാം/ ഡിപ്ലോമ കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
സ്റ്റാഫ് നഴ്‌സ്
GNM/ Bsc നഴ്‌സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
ഡിഇഒ കം അക്കൗണ്ടന്റ്
PG DCA+ ബി.കോം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ടാലിയിലുള്ള പരിചയം.
ശമ്പളം
മെഡിക്കല്‍ ഓഫീസര്‍= 50,000
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍= 17,000
ഫാര്‍മസിസ്റ്റ്= 17000
സ്റ്റാഫ് നഴ്്‌സ= 20,500
ഡിഇഒ കം അക്കൗണ്ടന്റ്= 21,750
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://docs.google.com/forms/d/e/1FAIpQLSeJTaxFX9NmNE5oOiM-71rRYLjqSkW_gTzuyGenQgsGZJZHgg/viewform എന്ന ലിങ്ക് വഴി ഫീസില്ലാതെ അപേക്ഷിക്കാം.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."