കര്‍ണാടകയില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; രണ്ടു മലയാളികളടക്കം മൂന്ന് മരണം
ബംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെല്‍ത്തങ്കടിയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു. 6 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ്. സംഭവത്തില്‍ ഫാമുടമ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പടക്കനിര്‍മാണശാലയില്‍ ജോലി ചെയ്യുകയായിരുന്ന സ്വാമി (55), വര്‍ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികള്‍. മലപ്പുറം സ്വദേശിയായ ബഷീറിന്റെ ഫാമിലാണ് പടക്കനിര്‍മാണശാല ഉണ്ടായിരുന്നത്. പടക്കം നിര്‍മിച്ചിരുന്ന ചെറിയ കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തില്‍ 9 പേര്‍ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, സോളിഡ് ഫയര്‍ വര്‍ക്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.
കര്‍ണാടകയില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; രണ്ടു മലയാളികളടക്കം മൂന്ന് മരണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."