HOME
DETAILS

സംഘപരിവാറിന്റെ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടി; ഹിന്ദുത്വ വാച്ചിനെ പിടിച്ചുകെട്ടി കേന്ദ്രസര്‍ക്കാര്‍

  
backup
January 31 2024 | 15:01 PM

crime-tracker-hindutva-watch-blocked-in-indi

ഡല്‍ഹി: രാജ്യത്ത് സംഘപരിവാര്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളും അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്ന ഹിന്ദുത്വ വാച്ച് എന്ന പോര്‍ട്ടലിനെ പിടിച്ചുകെട്ടി കേന്ദ്രസര്‍ക്കാര്‍. ഹിന്ദുത്വ വാച്ചിന്റെ വെബ്‌സൈറ്റും എക്‌സ് അക്കൗണ്ടുമാണ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു വെച്ചത്. നേരത്തെ സൈറ്റ് തടയുമെന്ന് സ്ഥാപകന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു രാജ്യത്തിനകത്ത് വെബ്‌സൈറ്റ് ലഭിക്കാതെയായത്.

യുഎസ് ആസ്ഥാനമായിട്ടാണ് ഹിന്ദുത്വ വാച്ച് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ഹിന്ദുത്വ ഭീകരവാദികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും വിദ്വേഷങ്ങളും പുറം ലോകത്തെയറിയിക്കുക എന്ന ഗവേഷണ പദ്ധതിയാണ് പ്രസ്തുത പോര്‍ട്ടല്‍ നിര്‍വ്വഹിക്കുന്നത്. ഹിന്ദുത്വ വാച്ചിന് പുറമെ വിദ്വേഷക്കുറ്റം തുറന്നുകാട്ടുന്ന മറ്റൊരു സംവിധാനമായ ഇന്ത്യ ഹേറ്റ് ലാബ് വെബ്‌സൈറ്റും എക്‌സ് അക്കൗണ്ടും രാജ്യത്ത് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഐടി നിയമത്തിന്റെ 69 എ സെക്ഷനില്‍പ്പെടുത്തിയാണ് വെബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ തടഞ്ഞത്. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവ മുന്‍നിര്‍ത്തി വിവരങ്ങള്‍ തടയാനുള്ള അധികാരം ഉപയോഗിച്ചാണ് നടപടി. ഹിന്ദുത്വ വാച്ചിന്റെ സ്ഥാപകനായ നായ്ക് 2020 മുതല്‍ യുഎസില്‍ കഴിയുന്ന കശ്മീരി മാധ്യമപ്രവര്‍ത്തകനാണ്. 2021 ഏപ്രിലിലാണ് ഇദ്ദേഹം ഹിന്ദുത്വ വാച്ച് തുടങ്ങിയത്. 12 സന്നദ്ധപ്രവര്‍ത്തകരും ഇദ്ദേഹത്തോടൊപ്പമുണ്ട്.

ഇന്ത്യയിലെ വിദ്വേഷക്കുറ്റങ്ങള്‍ വര്‍ധിച്ചതോടെ, അവ കൃത്യമായി രേഖപ്പെടുത്താന്‍ അഞ്ച് രാജ്യങ്ങളില്‍, വിവിധ ടൈം സോണുകളിലായാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനം. അതിനാല്‍ തന്നെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിദ്വേഷക്കുറ്റങ്ങള്‍ കൃത്യമായി വെബ്‌സൈറ്റ് രേഖപ്പെടുത്തിവരുന്നു.

Content Highlights:crime tracker Hindutva Watch blocked in India



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago