HOME
DETAILS
MAL
ഖത്തറിലെ ജനസംഖ്യയിൽ വൻവർധന; ജനുവരിയിൽ 30 ലക്ഷം കവിഞ്ഞു
backup
February 08 2024 | 08:02 AM
ഖത്തറിലെ ജനസംഖ്യയിൽ വൻവർധന; ജനുവരിയിൽ 30 ലക്ഷം കവിഞ്ഞു
ദോഹ: 2024 ജനുവരിയിൽ ഖത്തറിലെ ജനസംഖ്യ 30 ലക്ഷം കവിഞ്ഞതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) അറിയിച്ചു. മുൻവർഷം ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 5.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി അവസാനത്തോടെ രാജ്യത്തെ ജനസംഖ്യ 31,18,000 ആയി.
വാർഷികാടിസ്ഥാനത്തിൽ ജനസംഖ്യയിൽ 5.5 ശതമാനം വളർച്ചയും രേഖപ്പെടുത്തിയതായി പി.എസ്.എ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരിയിൽ ഖത്തറിലെ ജനസംഖ്യ 2.95 ദശലക്ഷമായിരുന്നെന്നും പി.എസ്.എ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."