വീല്‍ചെയറിലായിരുന്നിട്ടും വോട്ടെടുപ്പിന് സഭയിലെത്തി; മന്‍മോഹന്‍ സിങിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
വീല്‍ചെയറിലായിരുന്നിട്ടും വോട്ടെടുപ്പിന് സങയിലെത്തി; മന്‍മോഹന്‍ സിങിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള മന്‍മോഹന്‍ സിങിന്റെ പ്രവര്‍ത്തനം സഭയിലെ അംഗങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതാണെന്ന് മോദി പറഞ്ഞു. വിരമിക്കുന്ന രാജ്യസഭാ അംഗങ്ങള്‍ക്കായി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
രാജ്യസഭയിലെ ഒരു നിര്‍ണായക നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട അവസരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ മന്‍മോഹന്‍ സിങ് വീല്‍ചെയറിലെത്തി വോട്ട് രേഖപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ അഭിനന്ദനം.
''സഭയിലെ വോട്ടെടുപ്പില്‍ ഭരണപക്ഷം വിജയിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍, വീല്‍ചെയറിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി. ഒരു സഭാംഗം തന്റെ കര്‍ത്തവ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഉദ്ദാഹരണമാണിത്'', മോദി പറഞ്ഞു.
''പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ക്ക് വലിയ ആയുസ്സില്ല. പക്ഷേ രാജ്യസഭയേയും ഈ രാജ്യത്തെയും ദീര്‍ഘകാലം അദ്ദേഹം നയിച്ച രീതിയും നല്‍കിയ സംഭാവനകളും, ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എക്കാലവും
ഓര്‍മിക്കപ്പെടും'' മോദി പറഞ്ഞു.
അതേസമയം, അനാരോഗ്യത്തിനിടയിലും മന്‍മോഹന്‍ സിങ്ങിനെ പാര്‍ലമെന്റില്‍ എത്തിച്ച കോണ്‍ഗ്രസിനെ അന്ന് ബിജെപി നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് കാട്ടിയ ഈ ഭ്രാന്ത് രാജ്യം മറക്കില്ല എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. ഇതിനിടെയാണ് അതേ സംഭവത്തിന്റെ പേരില്‍ പ്രധാനമന്ത്രി മോദി മന്‍മോഹന്‍ സിങ്ങിനെ പ്രകീര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."