വാരാന്ത്യങ്ങളിൽ മെട്രോ സ്റ്റേഷനിൽ നിന്ന് നേരിട്ട് ബീച്ചിലേക്ക് ബസ് സർവീസ് ആരംഭിച്ച് ആർടിഎ
വാരാന്ത്യങ്ങളിൽ മെട്രോ സ്റ്റേഷനിൽ നിന്ന് നേരിട്ട് ബീച്ചിലേക്ക് ബസ് സർവീസ് ആരംഭിച്ച് ആർടിഎ
ദുബൈ: ബസ് യാത്രക്കാരുടെ സൗകര്യാർത്ഥം പുതിയ വാരാന്ത്യ ബസ് റൂട്ട് അവതരിപ്പിച്ച് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). അൽ മംസാർ ബീച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ബസ് റൂട്ട്, W20 ആണ് പ്രവർത്തനം ആരംഭിച്ചത്. മെട്രോ സ്റ്റേഷനിൽ നിന്ന് നേരിട്ട് ബീച്ചിലേക്ക് ഉള്ള ബസ് എല്ലാ വാരാന്ത്യങ്ങളിലും പ്രവർത്തിക്കും.
റൂട്ട് ഡബ്ല്യു 20 വെള്ളിയാഴ്ച മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരങ്ങളിലാണ് ഉണ്ടാവുക. വൈകുന്നേരം 5 മണിക്കും രാത്രി 11 മണിക്കും ഇടയിൽ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് അൽ മംസാർ ബീച്ചിലേക്കും തിരിച്ചും സർവീസ് ഉണ്ടാവും. ഓരോ അരമണിക്കൂറിലും ബസ് സർവീസ് ഉണ്ടാകും.
യാത്രക്കാർക്ക് ദൈനംദിന ഗതാഗത അനുഭവം വർദ്ധിപ്പിക്കുന്നതിന് നിരവധി പൊതു ബസ് റൂട്ടുകൾ ഒപ്റ്റിമൈസ് ചെയ്യുമെന്നും എമിറേറ്റിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്കുള്ള സുഗമവും കൂടുതൽ സുഖപ്രദവുമായ യാത്രകൾ ഉറപ്പാക്കുമെന്നും ആർടിഎ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."