മലേഗാവ് സ്‌ഫോടനം: മുഖ്യപ്രതിയായ ഹിന്ദുത്വ നേതാവിന്റെ സ്വത്ത് കണ്ടുകെട്ടും; NIA 'അറ്റാച്ച്‌മെന്റ് വാറണ്ട്' പുറപ്പെടുവിച്ചു
മുംബൈ: ഹിന്ദുത്വസംഘടനകള്‍ പ്രതിസ്ഥാനത്തുള്ള മലേഗാവ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി രാമചന്ദ്ര കല്‍സാംഗ്രയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി കേസന്വേഷണ ചുമതലയുള്ള എന്‍.ഐ.എ നോട്ടീസ് ഇറക്കി. തുടര്‍ച്ചയായി സമണ്‍സ് അയച്ചിട്ടും ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞുവരുന്നതിനാലാണ് പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എ.കെ ലഹോതി 'അറ്റാച്ച്‌മെന്റ് വാറണ്ട്' പുറപ്പെടുവിച്ചത്. ക്രിമിനല്‍ നടപടിക്രമത്തിലെ (സി.ആര്‍.പി.സി) 83 ാം വകുപ്പ് പ്രകാരമാണ് നടപടി. കല്‍സാംഗ്രെയുടെ മധ്യപ്രദേശിലെ വിവിധ ഭാഗത്തുള്ള സ്വത്തുവകകളാണ് കണ്ടുകെട്ടുക.
ബി.ജെ.പിയുടെ ഭോപ്പാല്‍ എം.പി സാധ്വി പ്രഗ്യാസിങ് താക്കൂര്‍ പ്രധാനപ്രതിയായ കേസില്‍ കല്‍സാംഗ്രെക്ക് പുറമെ മറ്റൊരു പ്രതിയായ സന്ദീപ് ഡാംഗെയും ഒളിവിലാണ്. സന്ദീപ് ഡാംഗെക്കെതിരായ നടപടി എന്‍.ഐ.എ തുടക്കമിട്ടെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ സ്വത്തില്ലെന്ന് ചൂണ്ടിക്കാട്ടി നടപടിയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. പ്രഗ്യാസിങ്ങിന്റെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ ബൈക്കില്‍ കല്‍സാംഗ്രെയാണ് ബോംബ് വച്ചതെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. കൂടാതെ ആക്രമണത്തിന്റെ ഗൂഢാലോനകളിലും ഇയാള്‍ സജീവമായി പങ്കെടുത്തു.
രാമചന്ദ്ര കല്‍സാംഗ്രെ 2006ലെ ഒന്നാം മലേഗാവ്, 2007ലെ മക്ക മസ്ജിദ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടന കേസുകളിലും പ്രതിയാണ്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വിശുദ്ധ റമദാനിലെ അവസാന രാത്രികളില്‍ ആളുകള്‍ പെരുന്നാള്‍ വിപണിയുടെ തിരക്കില്‍പ്പെട്ട് ഒഴുകി നടക്കുമ്പോഴായിരുന്നു സംഭവം.
കേസ് ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര പൊലിസ് ആക്രമണത്തിന് പിന്നില്‍ നിരോധിത സംഘടനയായ സിമിയാണെന്ന് ആരോപിക്കുകയും ഏതാനും മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പിന്നീട് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) അന്വേഷണം ഏറ്റെടുത്തതോടെയാണ് ആക്രമണത്തിന് പിന്നിലെ ഹിന്ദുത്വ വാദികളുടെ പങ്ക് പുറത്തുകൊണ്ടുവന്നത്. ഒന്ന് രണ്ടുവര്‍ഷത്തെ കാലയളവിനുള്ളില്‍ ഉണ്ടായ ഹൈദരാബാദിലെ മക്കാ മസ്ജിദ്, മൊദാസ, അജ്മീര്‍ ദര്‍ഗ, പാകിസ്താനിലേക്ക് സര്‍വിസ് നടത്തുകയായിരുന്ന സംജോത എക്‌സ്പ്രസ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഈ ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടെന്നും എ.ടി.എസ് കണ്ടെത്തുകയുണ്ടായി.
2008 Malegaon blast: Special court orders attaching property of absconding accused
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."