HOME
DETAILS

കനത്ത മഴ; സ്തംഭിക്കാതെ ദുബൈയിലെ റോഡുകൾ, ഈ നിർദേശങ്ങൾ പാലിക്കണം

  
backup
February 12, 2024 | 4:54 AM

dubai-roads-smooth-on-rain-and-unstable-climate

കനത്ത മഴ; സ്തംഭിക്കാതെ ദുബൈയിലെ റോഡുകൾ, ഈ നിർദേശങ്ങൾ പാലിക്കണം

ദുബൈ: ദുബൈയിൽ ഇന്ന് രാവിലെ കനത്ത മഴ പെയ്തു. കനത്ത മഴ രാജ്യത്തെ ബാധിച്ചിട്ടും ദുബൈയിലെയും ഷാർജയിലെയും മിക്ക റോഡുകളിലും ഗതാഗതം സുഗമമായി നടന്നു. യുഎഇയിലെ ഫെഡറൽ, ലോക്കൽ ഗവൺമെൻ്റുകൾ നടപ്പാക്കിയ മുൻകരുതൽ നടപടികളാണ് റോഡുകളിലെ അപകടവും തിരക്കും ഒഴിവാക്കിയത്.

നിരവധി താമസക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചതിനാൽ ആഴ്ചയുടെ ആദ്യ ദിവസം റോഡുകളിൽ ഗതാഗതം കുറവായിരുന്നു. ഇത്തിഹാദ് റോഡിലും മുഹമ്മദ് ബിൻ സായിദ് റോഡിലും കനത്ത മഴയ്‌ക്കിടയിലും കാറുകൾ സ്ഥിരതയോടെ നീങ്ങുന്നതാണ് കാഴ്ച. റോഡുകളിലെ വൈദ്യുത സൈൻബോർഡുകളും വാഹനയാത്രക്കാർക്ക് വഴികാട്ടിയായി.

ദുബൈ ഇൻ്റർനാഷണൽ എയർപോർട്ട് റോഡ് ഉപയോഗിക്കുന്ന വാഹനമോടിക്കുന്നവർ വിമാനത്താവളത്തിലേക്ക് പോകുന്നില്ലെങ്കിൽ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദ്ദേശിച്ചു. വെള്ളക്കെട്ടുകൾ ഉണ്ടാകാതിരിക്കാൻ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.

തിങ്കളാഴ്ചത്തെ പ്രതികൂല കാലാവസ്ഥ മാറ്റം എൻസിഎം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനാൽ ദുബൈയിലെയും ഷാർജയിലെയും മിക്കവാറും എല്ലാ സ്കൂളുകളും ഒരു ദിവസത്തെ ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിരുന്നു. ഓഫീസുകൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചതും മുൻകരുതലായി.

അതേസമയം, ബീച്ചുകൾ, താഴ്‌വരകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാറി നിൽക്കാൻ ദുബൈ പൊലിസ് തിങ്കളാഴ്ച രാവിലെ താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ഒരു അലേർട്ട് അയച്ചു. “ദുബൈ നഗരം കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണ്. ദയവായി ബീച്ചുകളിൽ നിന്ന് മാറി നിൽക്കുക. താഴ്‌വരകൾ, തോടുകൾ, താഴ്ന്ന സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കുക. വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക, അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുക," പ്രസ്താവനയിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  14 days ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  14 days ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  14 days ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  14 days ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  14 days ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  14 days ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  14 days ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  14 days ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  14 days ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  14 days ago