HOME
DETAILS

ISL:കൊമ്പന്മാര്‍ ഇന്ന് പഞ്ചാബിനെതിരെ; കളി കാണാന്‍ ലൂണയും

  
backup
February 12, 2024 | 12:44 PM

hornets-vs-punjab-today-and-luna-to-watch-th

കൊച്ചി: ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്.സി പോരാട്ടം. വിജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത് എത്തും. പരിക്ക് മാറി സൂപ്പര്‍ താരം അഡ്രിയന്‍ ലൂണ മാര്‍ച്ചോടെ കളത്തിലിറങ്ങുമെന്ന് മുഖ്യപരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ച് പറഞ്ഞു. ഇന്ന് രാത്രി 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

ഒരേ സമയം എതിരാളികളോടും പരിക്കുകളോടും ഇടതടവില്ലാതെ ഏറ്റുമുട്ടിയാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ യാത്ര. പരിക്ക് മൂലം സൂപ്പര്‍ താരം അഡ്രിയന്‍ ലൂണയെയും ക്വാമെ പെപ്രയെയും ടീമിനു നഷ്ടമായി. എന്നിട്ടും പതിമൂന്ന് മത്സരങ്ങളില്‍ എട്ടിലും വിജയം നേടി മഞ്ഞപ്പട തളരാതെ കുതിക്കുകയാണ്. ഇന്ന് ഹോം ഗൗണ്ടിലെ മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെയാണ് കൊമ്പന്മാര്‍ നേരിടുക. കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായി കോച്ച് ഇവാന്‍ വുക്കോമനോവിച്ച് അറിയിച്ചു.

പരിക്ക് മാറി മാര്‍ച്ചോടെ നായകന്‍ ലൂണയും ടീമില്‍ എത്തും. ലൂണ മുംബൈയില്‍ ചികിത്സയുടെ രണ്ടാം ഘട്ടത്തിലാണ്. ഇന്നത്തെ കളികാണാന്‍ സ്റ്റാന്‍ഡില്‍ ലൂണ ഉണ്ടാകുമെന്നും കോച്ച് പറഞ്ഞു . കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിനെതിരെ നേടിയ മിന്നുന്ന വിജയവുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ടീം ആത്മവിശ്വാസത്തിലാണെന്ന് പഞ്ചാബ് എഫ്‌സി കോച്ച് സ്‌റ്റൈകോസ് വെര്‍ഗറ്റിസ് വ്യക്തമാക്കി.

ഇനി ഒന്‍പത് മത്സരങ്ങളാണ് സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്. ഇതില്‍ നാല് ഹോം മാച്ചും അഞ്ച് എവേ മാച്ചുകളുമാണ്. ഐഎസ്എലിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഇന്ന് മത്സരം കാണാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലുണ്ടാകുമെന്ന് പരിശീലകന്‍ അറിയിച്ചു. ടീമിലേക്ക് പുതുതായെത്തിയ ഫെഡോര്‍ സെര്‍നിച്ചിനെ ആരാധകര്‍ക്ക് മുന്നില്‍ ഇന്ന് അവതരിപ്പിക്കും.

കൊമ്പന്മാര്‍ ഇന്ന് പഞ്ചാബിനെതിരെ; കളി കാണാന്‍ ലൂണയും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ

Kerala
  •  4 days ago
No Image

അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ചു; മൂന്ന് മരണം

Kerala
  •  4 days ago
No Image

തദ്ദേശത്തില്‍ വോട്ടിട്ടത് തലസ്ഥാനത്ത്; വിവാദകേന്ദ്രമായി സുരേഷ്‌ഗോപി

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് കുറയാതിരിക്കാൻ ജാഗ്രതയിൽ മുന്നണികൾ

Kerala
  •  4 days ago
No Image

ആസ്‌ത്രേലിയയില്‍ കുട്ടികളുടെ സമൂഹമാധ്യമ വിലക്ക് പ്രാബല്യത്തില്‍; കുട്ടികളുടെയും കൗമാരക്കാരുടെയും അക്കൗണ്ടുകള്‍ ബ്ലോക്കായി

International
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്‌; പൾസർ സുനിയടക്കം ആറ് പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി നാളെ

Kerala
  •  4 days ago
No Image

ടെന്റുകൾ പ്രളയത്തിൽ മുങ്ങി; ബൈറോൺ കൊടുങ്കാറ്റിൽ വലഞ്ഞ് ഗസ്സ; കനത്ത മഴ

International
  •  4 days ago
No Image

ഇനി എൽ.എച്ച്.ബി കോച്ചുകൾ; ഫെബ്രുവരി മുതൽ ട്രെയിനുകൾക്ക് പുതിയ മുഖം

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  4 days ago
No Image

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം

Kerala
  •  4 days ago