HOME
DETAILS

എൻ.എസ്എ.സ് കുവൈത്ത്: മന്നം ജയന്തിയോട് അനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു

  
backup
February 12 2024 | 13:02 PM

nss-kuwait-organized-cultural-conference-in-conjunction-with-mannam-jayant

NSS Kuwait: Organized Cultural Conference in conjunction with Mannam Jayanti

കുവൈത്ത് സിറ്റി: എൻ.എസ്എ.സ് കുവൈത്ത് നൂറ്റി നാല്പത്തിയേഴാമത്‌ മന്നം ജയന്തിയോട് അനുബന്ധിച്ചു പാംസ് ബീച്ച് ഹോട്ടൽ ബോൾ റൂമിൽ അതിവിപുലമായ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. ജയന്തി സമ്മേളനത്തോട് അനുബന്ധിച്ചു എൻ.എസ്.എസ് കുവൈത്ത് ഏർപ്പെടുത്തിയ പ്രഥമ ഭാരത കേസരി മന്നം പുരസ്‍കാരം ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം.എ യൂസഫ് അലിക്ക് സമ്മാനിച്ചു. മാതൃ ഭാഷയും മാതാപിതാക്കളെ ബഹുമാനിക്കുന്ന തിനുള്ള ശീലവും സംസ്കാരമാക്കി പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുകയാണ് നമുക്ക് നല്കാനാവുന്ന ഏറ്റവും വലിയ സംഭാവന എന്ന് മന്നം പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നാം മാതാപിതാക്കളോട് കരുണയുള്ളവരായിരിക്കണം. അതു പോലെ പ്രധാനമാണ് അന്നം തരുന്ന നാട്ടിലെ ഭരണാധികാരികളോട് നാം എപ്പോഴും കൃതാർത്ഥരായിരിക്കേണ്ടത് എന്നും അദ്ദേഹം തുടർന്നു. റിട്ടയേർഡ് ചീഫ് സെക്രട്ടറി ശ്രി ജിജി തോംസൺ ഐ. എ. എസ്. ആണ് പുരസ്‌കാരം സമ്മാനിച്ചത്. എൻ എസ് എസ് കുവൈറ്റ് ജന. സെക്രട്ടറി ശ്രി. എൻ. കാർത്തിക് നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ശ്രീ അനീഷ് പി നായർ അധ്യക്ഷനായിരുന്നു.

പാഠ്യ വിഷയങ്ങൾക്കൊപ്പം പൊതു വിജ്ഞാനം ആർജ്ജിച്ചുകൊണ്ട് വ്യക്തിത്വ വികസനം സാധ്യമാക്കുന്ന തരത്തിൽനമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ പൊളിച്ചെഴുതണമെന്ന് സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായെത്തിയ പ്രമുഖ മോട്ടിവേഷൻ പ്രഭാഷകനും എഴുത്തുകാരനു മായ റിട്ടയേർഡ് ചീഫ് സെക്രട്ടറി ശ്രി ജിജി തോംസൺ ഐ.എ.എസ് പറഞ്ഞു. ക്യാമ്പസ് ചുവരുകളിൽ ചെഗുവേരമാരെ വരച്ചിട്ടതുകൊണ്ട് രാഷ്ട്രീയ അതിപ്രസരം കൊണ്ട് വിദ്യാഭ്യാസ രംഗം മലീമസ മാവുന്നതിനു മാത്രമേ കരണമാവുന്നുള്ളു! പാഠ്യ വിഷയങ്ങൾക്കൊപ്പം പൊതു വിജ്ഞാനവും വ്യക്തിത്വ വികാസവും കൂടി ഉണ്ടായെങ്കിൽ മാത്രമേ മികച്ചൊരു പുതു തലമുറ ഇവിടെ രൂപപ്പെടുകയുള്ളു. ഇല്ലെങ്കിൽ യുവാക്കളുടെ യൂറോപ്പിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചുകൊണ്ടിരിക്കുകയെയുള്ളൂ. യുവാക്കൾക്ക് ആഗ്രഹിക്കുന്ന തരത്തിൽ അന്തസ്സായി ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യവും സാഹചര്യവും തൊഴിൽ സാധ്യതകളും ഇവിടെ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്, അദ്ദേഹം തുടർന്നു.

എൻ.എസ്എ.സ് കുവൈത്ത് നടപ്പാക്കി വരുന്ന ഉന്നത വിദ്യാഭ്യാസ സഹായ പദ്ധതി, വിവിധ കാരുണ്യ പദ്ധതി എന്നിവക്ക് പുറമെ ചുരുങ്ങിയത് മൂന്ന് സെന്റ് ഭൂമിയുള്ള നിർധനരും പെണ്മക്കളുള്ള വിധവകൾക്കുമായി മുൻഗണന അടിസ്ഥാനത്തിൽ നിർമ്മിച്ച് നൽകുന്ന സ്നേഹ വീട് പദ്ധതിയുടെ വിളംബരം സമ്മേളനത്തോടനുബന്ധിച്ച് നടക്കുകയുണ്ടായി. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി ഇത്തരം പത്ത് വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. പദ്ധതിയിലേക്ക് ശ്രി എം.എ യുസഫ് അലി തന്റെ വകയായി മറ്റൊരു അഞ്ചു വീടുകൾ കൂടി വാഗ്ദാനം ചെയ്യുകയുണ്ടായി. ബിസിനസ് മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുകയും അനേകം പേർക്ക് തൊഴിൽ നൽകുകയും ചെയുന്ന സംരംഭകരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ശ്രീ കെ. ജി. എബ്രഹാം (എൻ.ബി.ടി.സി ), ശ്രീ വി.പി മുഹമ്മദ് അലി (മെഡക്‌സ്), ശ്രീ സുനിൽ പറക്കപ്പാടത്ത് (റോയൽ സീ ഗൾ), എസ്.ഡി ബിനു (യുണിടെക് ഇന്റർനാഷണൽ) എന്നിവർ പുരസ്കാരങ്ങൾ ഏറ്റു വാങ്ങി. എൻ.എസ്.എസ്. കുവൈത്തിന്റെ രക്ഷാധികാരി ശ്രീ കെ.പി വിജയ കുമാർ, വനിതാ സമാജം കൺവീനർ ശ്രിമതി ദീപ്തി പ്രശാന്ത്, വെൽഫെയർ കമ്മിറ്റി കൺവീനർ പി.എസ് അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ ഹരി.വി പിള്ളയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മനോഹരമായ മന്നം ജയന്തി 2024 സ്മരണിക പ്രകാശനം ചെയ്തു.

12 - ആം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള എകസലൻസ്‌ അവാർഡ് കളിൽ രാഹുൽ രതീഷ് കുമാർ, ആദ്ര അനിൽ ഭാസ്കർ, ഗായത്രി അജിത് എന്നിവർ സ്വർണ്ണ മെഡലുകളും, ഭദ്ര പി നായർ, ആര്യ എസ് പിള്ള, ശ്രേയ നാരായൺ പിള്ള, നന്ദിത ഗിരീഷ്, ഋതിക രാജ് കൊമ്പൻ തൊടിയിൽ, കീർത്തന ഗിരീഷ്, ഗൗതം ഗിരീഷ് നായർ, റോഷിനി റീമാകുമാർ നായർ എന്നിവർ മെമെന്റോകളും കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്കായി ദേവിക കൃഷ്ണകുമാർ സ്വർണ്ണ മെഡലും, മീനാക്ഷി നമ്പ്യാർ കൂകൽ, അർജുൻ പദ്മകുമാർ, തീർത്ഥ മനോജ് കുമാർ, ശ്രേയ സുബിൻ നായർ, സൂര്യജിത് നായർ, അമൃത സജി നായർ , ആദിത്യ സഞ്ജു രാജ്, നവമി അജിത് എന്നീ വിദ്യാർത്ഥികൾ മെമെന്റോകളും കരസ്ഥമാക്കുകയുണ്ടായി. ശ്യാം ജി നായർ കൃതജ്ഞത രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് മധു വെട്ടിയാർ, പ്രബീഷ് എം പി, സനൽ കുമാർ, നിശാന്ത് എസ് മേനോൻ, സുജിത് സുരേശൻ, ശ്യംജിത് പിള്ള എന്നി ഭാരവാഹികളും വർഷ ശ്യംജിത് അടക്കമുള്ള വനിതാ സമാജം പ്രവർത്തകരും മന്നം ജയന്തി പരിപാടി ഏകോപിപ്പിച്ചു. ഓമനക്കുട്ടൻ നൂറനാട് , ബൈജു പിള്ള തുടങ്ങിയ അഡ്വൈസറി ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago