HOME
DETAILS
MAL
യു.ഡി.എഫ് അംഗങ്ങള്‍ നഗരസഭാ ധര്‍ണ നടത്തും
backup
August 17 2016 | 19:08 PM
കാഞ്ഞങ്ങാട്: യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളോടുള്ള അവഗണ ന അവസാനിപ്പിക്കുക, അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത തകര്‍ക്കുന്ന ചെയര്‍മാന്റെ നിലപാടുകള്‍ തിരുത്തുക, ചെയര്‍മാന്റെ ഏകധിപത്യം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നഗരസഭാ ഓഫിസിനു മുന്നില്‍ 23 ന് യു.ഡി.എഫ് അംഗങ്ങള്‍ ധര്‍ണ നടത്തും. 2016 17 വാര്‍ഷിക പദ്ധതി രുപീകരണത്തിന് അവസാന ഘട്ടമായ വികസന സെമിനാര്‍ കഴിഞ്ഞിട്ടും പദ്ധതിയുടെ ആദ്യ ഘട്ടമായ ഫണ്ട് വിലയിരുത്താനുള്ള നടപടികള്‍ ഇപ്പോഴും തുടങ്ങിയിട്ടില്ലെന്നും വികസന സെമിനാറില്‍ ഇതു പാര്‍ട്ടിയുടെ സമ്മേളനമെന്ന രീതിയിലാണ് ചെയര്മാന് പെരുമാറിയതെന്നും യു.ഡി.എഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."