HOME
DETAILS
MAL
കുവൈത്തിൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾ വർദ്ധിക്കുന്നു
backup
February 17 2024 | 14:02 PM
Credit card transactions are on the rise in Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2023-ൽ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള മൊത്തം ചെലവ് 16.6 ശതമാനം വർധിച്ച് 4 ബില്യൺ ദിനാറിലെത്തി. എന്നാൽ 2022ൽ ഈ കാർഡുകൾ വഴി നടത്തിയ ഇടപാടുകളുടെ ആകെ മൂല്യം 3.48 ബില്യൺ ആയിരുന്നു. വിദേശത്തുള്ള ഇലക്ട്രോണിക് പർച്ചേസുകൾക്കായാണ് ഈ കാർഡുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതെന്നാണ് വിലയിരുത്തൽ. തുക അനുസരിച്ചാണ് ഈ കാർഡുകളിലൂടെ പലിശ നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."