ഗൂഗിളിനെ വെല്ലാന്‍ തന്ത്രങ്ങളൊരുക്കി ചാറ്റ് ജി.പി.ടിയുടെ മാതൃസ്ഥാപനം; പുതിയ സെര്‍ച്ച് എഞ്ചിന്‍ ഒരുങ്ങുന്നു
ടെക്ക്‌നോളജിയുടെ രംഗത്ത് തരംഗം സൃഷ്ടിച്ച കണ്ടുപിടിത്തമായിരുന്നു ചാറ്റ് ജി.പി.ടിയുടേത്. ഓപ്പണ്‍ എ.ഐ രംഗത്തിറക്കിയ ഈ എ.ഐ അധിഷ്ഠിത ചാറ്റ് ബോട്ടിന് സെര്‍ച്ച് എഞ്ചിനേക്കാള്‍ മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ കണ്ടെത്തി അറിയിച്ച് കൊടുക്കാന്‍ സാധിക്കും. കൂടാതെ ഉപഭോക്താക്കളോട് ഒരു മനുഷ്യന്‍ ആശയവിനിമയം ചെയ്യുന്നത് പോലെ സംവദിക്കാനും ചാറ്റ് ജി.പി.ടിക്ക് ശേഷിയുണ്ട്.
എന്നാല്‍ ഗൂഗിളിനെ വിറപ്പിച്ച ചാറ്റ് ജി.പി.ടിയുടെ കണ്ടുപിടിത്തത്തിന് ശേഷം തങ്ങളുടേതായ സെര്‍ച്ച് എഞ്ചിന്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഓപ്പണ്‍ എ.ഐ എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. മൈക്രോസോഫ്റ്റ് ബിങ്ങിന്റെ പിന്തുണയോടെയായിരിക്കും ഈ സെര്‍ച്ച് എഞ്ചിന്‍ പ്രവര്‍ത്തിക്കുക. ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
അതേസമയം, ചാറ്റ്ജിപിടി പ്ലസ് സബ്സ്‌ക്രിപ്ഷനൊപ്പമായിരിക്കാം ഓപണ്‍ എഐ സെര്‍ച്ച് ഫീച്ചര്‍ കൊണ്ടുവരിക. ടെക്സ്റ്റില്‍ നിന്നും വീഡിയോ നിര്‍മ്മിക്കാന്‍ ശേഷിയുള്ള സോറ എന്ന ടൂളിന്റെയും പരീക്ഷണം അണിയറയില്‍ പുരോഗമിക്കുകയാണ്.നിലവില്‍ ഓപ്പണ്‍ എ.ഐയുമായി ചേര്‍ന്നാണ് ഗൂഗിളിന്റെ പ്രധാന എതിരാളികളായ ബിങ് പ്രവര്‍ത്തിക്കുന്നത്. ഓപ്പണ്‍ എ.ഐ സ്വന്തം സെര്‍ച്ച് എഞ്ചിന്‍ കൂടി രംഗത്തിറക്കുന്നതോടെ ഗൂഗിളിന്റെ ടെക്ക് രംഗത്തെ മോണോപ്പളിക്ക് തിരിച്ചടി ലഭിച്ചേക്കാം.
Report: OpenAI working on web search product via @MrDannyGoodwin https://t.co/g8uO8oiu15
— Search Engine Land (@sengineland) February 15, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."