ലോക്സഭ ഇലക്ഷനില്‍ സീറ്റ് ധാരണയുമായി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും; അഖിലേഷ് യാദവ് ജോഡോ യാത്രയില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: ലോക്സഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ സീറ്റ് വിഭജനത്തിന് ധാരണയായി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 17 സീറ്റ് നല്‍കാമെന്നാണ് സമാജ്വാദി പാര്‍ട്ടി ഉറപ്പ് നല്‍കിയിരിക്കുന്നത്.80 സീറ്റുകളാണ് യു.പിയില്‍ ആകെയുള്ളത് ഇതില്‍ 63 ഇടത്തും സമാജ്വാദി പാര്‍ട്ടി മത്സരിക്കും. നേരത്തെ 11 സീറ്റുകളാണ് കോണ്‍ഗ്രസിനായി മാറ്റിവെച്ചിരുന്നത്. ആര്.എല്‍.ഡി എന്‍.ഡി.എയിലേക്ക് പോയതോടെ ഇവര്‍ക്കായി മാറ്റിവെച്ച ആറ് സീറ്റ് കൂടി നല്‍കുന്നതോടെയാണ് 17ലെത്തിയത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്ന 21 സീറ്റ് അടക്കം 24 മണ്ഡലങ്ങള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.
ഇത്രയും സീറ്റ് കോണ്‍ഗ്രസിന് നല്‍കാനാവില്ല എന്ന വാശിയില്‍ എസ്.പി ഉറച്ചുനിന്നതോടെ പ്രശ്നപരിഹാരത്തിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇടപെട്ടു. ഇതോടെ എസ്.പി വാഗ്ദാനം ചെയ്ത സീറ്റില്‍ കോണ്‍ഗ്രസ് വഴങ്ങി.സീറ്റ് തര്‍ക്കം പരിഹരിച്ചതോടെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ അഖിലേഷ് യാദവ് തയാറാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."