HOME
DETAILS

നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

  
backup
February 24 2024 | 11:02 AM

203-9-crore-sanctioned-to-supplyco-for-paddy-procurement

നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകള്‍ക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശ്ശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നല്‍കിയിരുന്നു.

കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തില്‍ മൂന്നുവര്‍ഷത്തെ 763 കോടി രൂപ കുടിശ്ശികയുണ്ട്. ഈവര്‍ഷത്തെ 388.81 കോടി രുപയും, കഴിഞ്ഞ വര്‍ഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്. 2021-22ലെ 23.11 കോടി രൂപയും കുടിശ്ശികയാണ്. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിന് കാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍തന്നെ കര്‍ഷകര്‍ക്ക് വില നല്‍കുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയര്‍ന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നല്‍കുമ്പോള്‍ മാത്രമാണ് കര്‍ഷകന് നെല്‍വില ലഭിക്കുന്നത്.

കേരളത്തില്‍ പി.ആര്‍.എസ്. വായ്പാ പദ്ധതിയില്‍ കര്‍ഷകന് നെല്‍വില ബാങ്കില്‍നിന്ന് ലഭിക്കും. പലിശയും മുതലും ചേര്‍ത്തുള്ള വായ്പാ തിരിച്ചടവ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കും. കര്‍ഷകന്‍ നല്‍കുന്ന ഉല്‍പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സര്‍ക്കാരാണ് തീര്‍ക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താല്‍ ഉടന്‍ കര്‍ഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്പാ ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതുമില്ല. കേരളത്തില്‍ മാത്രമാണ് നെല്‍ കര്‍ഷകര്‍ക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദാബിയിലേക്ക് രണ്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ആകാശ എയര്‍

uae
  •  14 hours ago
No Image

4,27,021 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും, ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്‌; എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് നാളെ തുടക്കം

Kerala
  •  14 hours ago
No Image

പ്രതികളുടെ വീടുകളില്‍ റെയ്ഡ്; ഷഹബാസിനെ മര്‍ദ്ദിക്കാനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി

Kerala
  •  14 hours ago
No Image

യുഎഇയില്‍ കാലാവസ്ഥയും വാടക വര്‍ധനവും കാരണം ഇഫ്താര്‍ ബുഫെ നിരക്കുകളില്‍ 30% വരെ വര്‍ധനവ്

uae
  •  15 hours ago
No Image

'യഥാര്‍ഥ സാഹചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നത്'; നിലപാടില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍ എം.പി

Kerala
  •  15 hours ago
No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  16 hours ago
No Image

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

International
  •  16 hours ago
No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  16 hours ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  17 hours ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  17 hours ago