HOME
DETAILS

തീ വര്‍ഷിക്കുന്ന ആകാശത്തിന് കീഴെ സയണിസ്റ്റ് ടാങ്കുകള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നിന്ന് ഗസ്സയിലെ 11കാരി റിപ്പോര്‍ട്ടര്‍ പറയുന്നു 'എനിക്ക് ഭയമില്ല'

  
backup
February 28 2024 | 07:02 AM

im-not-afraid-gazas-11-year-old-reporter

തീ വര്‍ഷിക്കുന്ന ആകാശത്തിന് കീഴെ സയണിസ്റ്റ് ടാങ്കുകള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നിന്ന് ഗസ്സയിലെ 11കാരി റിപ്പോര്‍ട്ടര്‍ പറയുന്നു 'എനിക്ക് ഭയമില്ല'

നൂറിലേറെ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട, മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്ന ഗസ്സയുടെ മണ്ണില്‍ ഉറച്ചു നിന്ന് 11കാരിയായ റിപ്പോര്‍ട്ടര്‍ പറയുന്നു.'എനിക്ക് ഭയമില്ല'. ഇസ്‌റാഈല്‍ ഭീകരരേ നിങ്ങള്‍ വര്‍ഷിക്കുന്ന തീമഴകളേയും ബോംബുകളേയും തലക്കു മീതെ പറത്തിക്കുന്ന യുദ്ധ വിമാനങ്ങളേയും ഞങ്ങള്‍ക്കു നേരെ കാണാമറയത്തു നിങ്ങള്‍ ചൂണ്ടുന്ന തോക്കിന്‍ മ ുനകളേയും യുദ്ധ ടാങ്കുകളേയും എനിക്ക് ഭയമില്ല. ഇത് സുമയ്യ വുഹാഷ്. ഗസ്സയില്‍ നിന്നുള്ള 11കാരി റിപ്പോര്‍ട്ടര്‍.

'എന്റെ ഉമ്മാക്കും ഉപ്പാക്കും എന്നെ കുറിച്ച് ആശങ്കയായിരുന്നു. പ്രത്യേകിച്ചും മാധ്യമപ്രവര്‍ത്തകര്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന യുദ്ധ ഭൂമികയിലേക്കാണല്ലോ റിപ്പോര്‍ട്ടിങ്ങിനായി ഞാനിറങ്ങുന്നത്. എന്നാല്‍ ഈ മേഖലയില്‍ തുടരാനുള്ള എന്റെ ഉറച്ച തീരുമാനം കണ്ടപ്പോള്‍ അവര്‍ അനുവാദം നല്‍കുകയായിരുന്നു' മുതിര്‍ന്നവരെ പോലെ കുഞ്ഞു സുമയ്യ പറയുന്നു. അല്‍ജസീറയോടായിരുന്നു സുമയ്യയുടെ പ്രതികരണം.

ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ ഷിറീന്‍ അബൂ അഖ്‌ലേയാണ് തന്റെ പ്രചോദനമെന്നും അവള്‍ പറയുന്നു.

' ഈയുദ്ധം തുടങ്ങുന്നതിന് മുമ്പുതന്നെ മാധ്യമപ്രവര്‍ത്തകയാവാന്‍ ആഗ്രഹിച്ചയാളാണ് ഞാന്‍. ലോകത്തിന് മുന്നില്‍ എനിക്ക് സ്വന്തം തെളിയിക്കാന്‍ കഴിയുന്ന ഒരു മാധ്യമപ്രവര്‍ത്തകയാവണം എന്നായിരുന്നു ആഗ്രഹം. ഷിറീന്‍ അബൂ അഖ്‌ലേയായിരുന്നു എന്‍രെ റോള്‍മോഡല്‍.അവരെപ്പോലെ എനിക്കും എന്റെ കഴിവ് തെളിയിക്കണമായിരുന്നു' കുഞ്ഞു സുമയ്യ പറയുന്നു.

ദൈവത്തില്‍ ഭരമേല്‍പിക്കുന്നു എന്ന് ഉപ്പയോടും ഉമ്മയോടും പറഞ്ഞാണ് പുറത്ത് പോവുന്നത്. ഇസ്‌റാഈല്‍ ടാര്‍ഗറ്റ് ചെയ്യുന്നവരില്‍ ഞാനുമുണ്ടോ എന്ന് എനിക്കറിയില്ലല്ലോ. റിപ്പോര്‍ട്ടിങ്ങിന്റെ വഴിയിലോ മടങ്ങുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ എപ്പോഴാണ് ഞാന്‍ അവരുടെ ഇരയാവുകയെന്നും പറയാനാവില്ല' ഷിറീന്‍ അബൂ അഖ്‌ലേയെ പോലെ ഒട്ടും ഭയമില്ലാതെ ഇരുത്തം വന്ന മാധ്യമപ്രവര്‍ത്തകയുടെ പക്വതയോടെ ആ പതിനൊന്നുകാരി പറഞ്ഞു നിര്‍ത്തുന്നു.

2022 മെയിലാണ് 'അല്‍ ജസീറ' ചാനല്‍ റിപ്പോര്‍ട്ടറും ഫലസ്തീനിയുമായ ഷിറീന്‍ അബൂ അഖ്‌ലേയെ ഇസ്‌റാഈല്‍ കൊലപ്പെടുത്തുന്നത്. വളരെ അടുത്തുനിന്ന് മുഖത്തേക്ക് വെടിയുതിര്‍ത്താണ് ഇസ്‌റാഈല്‍ സൈനികര്‍ 51കാരിയായ പ്രമുഖ മാധ്യമ പ്രവര്‍ത്തകയെ കൊലപ്പെടുത്തിയത്. ജനീന്‍ അഭയാര്‍ഥി ക്യാംപില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രണം റിപ്പോര്‍ട്ട് ചെയ്യാനായി പോയതായിരുന്നു അവര്‍.

അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തകൃതിയായി പുരോഗമിക്കുമ്പോഴും ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ഗസ്സയില്‍ ഇതിനകം 29,878 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പത്രക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96 ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തിയത്. അവസാന അഭയകേന്ദ്രമായ റഫയിലും ശക്തമായ ആക്രമണമാണ് സയണിസ്റ്റുകള്‍ നടത്തുന്നത്. പട്ടിണിമൂലം അനുഭവിക്കുന്ന കഷ്ടതകള്‍ വേറെ. കഴിഞ്ഞ നാലുമാസമായി ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത ദുരന്തങ്ങളിലൂടെയാണ് ഈ ജനത കടന്നു പോയിക്കൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago