ഫെബ്രുവരി 29 ന്റെ വിശേഷങ്ങള്‍
ഫെബ്രുവരി 29 ന്റെ വിശേഷങ്ങള്‍
കെ.പി.ഒ. റഹ്മത്തുല്ല
ഇന്ന് തിയ്യതി ഫെബ്രുവരി 29 നാലുകൊല്ലത്തില്‍ ഒരിക്കല്‍ മാത്രം കടന്നുവരുന്ന അതിഥിദിനം!
മാസങ്ങളും കലണ്ടറുകളും പിറവിയെടുത്ത ആദ്യകാലങ്ങളിലൊന്നും ഫെബ്രുവരി എന്ന മാസം തന്നെ ഉണ്ടായിരുന്നില്ല. ബി.സി.715 വരെ ലോകത്തില്‍ ആകമാനം പ്രചാരത്തില്‍ ഉണ്ടായിരുന്ന കലണ്ടറുകളില്‍ 10 മാസങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങള്‍ കലണ്ടറില്‍ കുട്ടിച്ചേര്‍ത്തത് റോമിലെ പോപ്പിലിക്കസ് രാജാവായിരുന്നു. ബി.സി. 718 ല്‍ 29 ദിവസങ്ങള്‍ ഫെബ്രുവരിക്കും 31 ദിവസങ്ങള്‍ ജനുവരിക്കും അദ്ദേഹം നല്‍കുകയും ചെയ്തു. എന്നാല്‍ കാലക്രമത്തില്‍ ഫെബ്രുവരിക്ക് ഒരു ദിവസം നഷ്ടമായി. ബി.സി.42ല്‍ ആണ് ഇത് സംഭവിച്ചത്. പിന്നീടൊരിക്കലും ഈ നഷ്ടം നികത്തപ്പെട്ടില്ല. ഫെബ്രുവരിക്ക് 29 ദിവസമെന്ന അവസ്ഥ ഇന്നും തുടരുന്നു.
ആധുനിക കലണ്ടറിലെ ശില്‍പി എന്നറിയപ്പെടുന്ന റോമിലെ പ്രശസ്ത ചക്രവര്‍ത്തിയാണല്ലോ ജൂലിയര്‍ സീസര്‍. അദ്ദേഹത്തിന്റെ കാലത്ത് കലണ്ടറിലെ ഏഴാമത്തെ മാസത്തിന്റെ പേര് ക്വിന്റലീസ് എന്നായിരുന്നു. സീസര്‍ വധിക്കപ്പെട്ടതിന്റെ ആദരസൂചകരമായി ക്വിന്റലീസ് എന്ന പേരുമാറ്റി ജൂലൈ എന്നാക്കി ജൂണ്‍ കഴിഞ്ഞുള്ള മാസത്തിന്റെ പേര് 31 ദിവസമുള്ള മാസമായി ജൂലൈ ഇന്നും നിലനില്‍ക്കുന്നു.
സീസറെ തുടര്‍ന്ന് റോമിന്റെ ഭരണ ചെങ്കോല്‍ ഏന്തിയത് അദ്ദേഹത്തിന്റെ വളര്‍ത്തു പുത്രനും നാട്ടുകാരനുമായിരുന്ന അഗസ്റ്റസ് ചക്രവര്‍ത്തിയാണ്. ജൂലിയസ് സീസറെ പ്പോലെത്തന്നെ റോമാക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭരണധാകാരിയായിരുന്ന അദ്ദേഹം. റോമില്‍ സമാധാനം ഉറപ്പുവരുത്തി വികസനപ്രവര്‍ത്തനം ധാരാളമായി നടത്തിയ ബി.സി. 63 മുതല്‍ എ.ഡി 14 വരെയുള്ള കാലത്തെ റോമിന്റെ സുവര്‍ണ്ണയുഗം, ആഗസ്റ്റസ് യുഗം എന്നെല്ലാമാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. ഇദ്ദേഹം മരിച്ചപ്പോള്‍ അത്രയും കാലം സെക്‌സറ്റില്‍സ് എന്നറിയപ്പെട്ടിരുന്ന എട്ടാമത്തെ മാസത്തിന്റെ പേര് റോമക്കാര്‍ മാറ്റി പകരം ഞങ്ങളുടെ പ്രിയപ്പെട്ട രാജാവിന്റെ പേരായ അഗസ്റ്റസ് എന്ന് കൊടുത്തു. അത് കാലക്രമത്തില്‍ ആഗസ്റ്റ് മാസമായി മാറി. അപ്പോള്‍ ഒരു പ്രശ്‌നം ആഗസ്റ്റ് മാസത്തിന് 30 ദിവസങ്ങളേയുള്ളൂ. അത് പ്രിയപ്പെട്ട ചക്രവര്‍ത്തിയോടുള്ള ബഹുമാനക്കുറവായി വ്യാഖ്യാനിക്കപ്പെടുന്നു എന്ന് റോമക്കാര്‍ക്ക് ഭയം. അവര്‍ ഫെബ്രുവരിയുടെ ഒരു ദിവസമെടുത്ത് ആഗസ്റ്റിന് കൊടുത്തു. ഫലമോ കലണ്ടറിലെ ഏറ്റവും കുറവ് ദിവസങ്ങളുള്ള മാസമായി ഫെബ്രുവരി മാറി. അങ്ങിനെ ജൂലൈ പോലെ ആഗസ്‌ററ് 30 ദിവസങ്ങളുള്ള പൂര്‍ണ്ണമാസമായി മാറി.
നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രം ഫെബ്രുവരി മാസത്തില്‍ ഒരു ദിവസം കൂടുതല്‍ ലഭിക്കുന്നു. ഇങ്ങനെ വരുന്ന കൊല്ലത്തെ അധിവര്‍ഷം എന്നുവിളിക്കുന്നു. ഫെബ്രുവരി 29നെപ്പോലെതന്നെ രണ്ടാണ്ടിലൊരിക്കലെത്തുന്ന ലോക കായിക മേളയായ ഒളിമ്പിക്‌സും അധിവര്‍ഷത്തിലാണ് നടക്കുന്നത്. ജൂലിയസ് സീസര്‍ രൂപംകൊടുത്ത കലണ്ടര്‍ ഏറെ മെച്ചമായിരുന്നെങ്കിലും കൊല്ലത്തില്‍ 11 മിനിറ്റും 14 സെക്കന്റും വരും 128 വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ ഒരു ദിവസം തന്നെ കൂടുതലാവും. ഇത് പരിഹരിക്കാന്‍ 1852ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന പോപ്പ് ഗ്രിഗോറി പതിമൂന്നാമന്‍ കണ്ടെത്തിയ രീതിയാണ് അധിവര്‍ഷം. ഓരോ 348 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മൂന്ന് ദിവസങ്ങള്‍ ബാക്കിവരും. ഇത് ഒഴിവാക്കാന്‍ പോപ്പോഗ്രിഗോറി പതിമൂന്നാമന്‍ ലീപ് ഇയര്‍ (അവധി വര്‍ഷം) എന്ന രീതി കണ്ടെത്തി. ഗ്രിഗോറി പതിമൂന്നാമന്‍ രൂപകല്‍പ്പന ചെയ്ത കലണ്ടറാണ് ഇന്ന് ലോകത്തെങ്ങും ഉപയോഗിക്കുന്നത്. ഇതിനെ ഗ്രിഗോറിയന്‍ കലണ്ടര്‍ എന്ന് വിളിക്കുന്നു.
നാലുകൊണ്ട് ശിഷ്ടം വരാതെ ഹരിക്കാവുന്ന വര്‍ഷങ്ങളാണ് അധിവര്‍ഷങ്ങള്‍. ഭൂമി സൂര്യനെ ചുറ്റാന്‍ 365 ദിവസങ്ങള്‍ എടുക്കുന്നുവെന്നാണല്ലോ പറയാറ്. എന്നാല്‍ ഓരോ വര്‍ഷവും ഇതില്‍ 6 മണിക്കൂര്‍ മിച്ചം വരും. ഇങ്ങിനെ നാല് ആണ്ടു വരുമ്പോള്‍ അധികമായി ഒരു ദിവസം തന്നെ കിട്ടുന്നു. അതാണ് ഫെബ്രുവരി 29. എന്നാല്‍ അധിവര്‍ഷങ്ങളിലും ചില ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും കൃത്യം 6 മണിക്കൂര്‍ സൂര്യനെ പ്രദിക്ഷിണം ചെയ്യുന്നതിനിടക്ക് ലാഭിക്കാന്‍ ഭൂമിക്ക് സാധിക്കാതെ വരുന്നതിലാണിത്. അല്‍പംകൂടി വിശദമായി പറഞ്ഞാല്‍ ഭൂമി സൂര്യനെ ചുറ്റാന്‍ എടുക്കുന്ന സമയം 365.2422 ദിവസമാണ്. അഥവാ 365 ദിവസവും 5 മണിക്കൂറും 48 മിനിറ്റും 45.9747 സെക്കന്റുമാണ്. ഇങ്ങനെ വര്‍ഷത്തില്‍ 0.9688 ദിവസം മിച്ചം വരുമ്പോഴേക്കും ഫെബ്രുവരി 29 എന്ന പൂര്‍ണ്ണദിനം നാം ചിലവഴിച്ചിരിക്കും. ഈ അധിക ചെലവ് 128 വര്‍ഷമാവുമ്പോള്‍ ഒരു ദിവസമായിരിക്കും. നൂറ്റാണ്ടുകള്‍ അവസാനിക്കുമ്പോള്‍ 400 കൊല്ലംകൊണ്ട് നിശ്ശേഷം ഹിരിക്കാന്‍ കഴിയുന്നവയെ മാത്രം അധിവര്‍ഷമായി നിലനിര്‍ത്തിയിരിക്കുന്നു. ഉദാഹരണത്തിന് 1600, 2000 എന്നീ അധിവര്‍ഷങ്ങളാവുമ്പോള്‍ 1800, 1900, 2100 എന്നിവയെ ഒഴിവാക്കിയിരിക്കുന്നു. ഈ ക്രമീകരണത്തിന് ശേഷവും 3323 ആണ്ട് പിന്നിടുമ്പോള്‍ ഒരു ദിവസം ഭൂമി കൂടുതലായി ചെലവഴിച്ചിട്ടുണ്ടാവും. ഇത് ഒഴിവാക്കാനായി 400, 8000, 12000, 16000 എന്നീ സഹസ്രാബ്ദങ്ങള്‍ അധിവര്‍ഷങ്ങള്‍ അല്ലാതായിരിക്കുന്നു. 2000ാം ആണ്ടിനെ അധിവര്‍ഷമായി നിലനിര്‍ത്തിയിട്ടുണ്ട്.
600 കോടി വരുന്ന ലോക ജനസംഖ്യയില്‍ 55 ലക്ഷം പേര്‍ ഫെബ്രുവരി 29 ന് ജനിച്ച വരായിട്ടുണ്ട്. പരേതനായ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി, നൃത്ത വിദഗ്ദ്ദ രുഗ്മിണി ദേവി അരുണ്‍ഡേല്‍, അമേരിക്കന്‍ ശില്‍പ്പി അഗസ്റ്റ സാവേജ്, റഷ്യന്‍ നോവലിസ്റ്റ് ഫ്യെദോര്‍ അബ്രാമോവ്, ജര്‍മന്‍ ഗണിത ശാസ്ത്രജ്ഞന്‍ ഹെര്‍മന്‍ ഹോളറിത് എന്നിവര്‍ അവരില്‍ പ്രശസ്തരാണ്. 81 ാം വയസ്സില്‍ പ്രധാമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവെ മൊറാര്‍ജിയോട് പ്രായാധിക്യത്തെപ്പറ്റി ചോദിച്ച പത്രപ്രവര്‍ത്തകനു കിട്ടിയ മറുപടി ഇതായിരുന്നു. ഞാന്‍ വളരെ ചെറുപ്പമാണ്.
ഇതുവരെ 19 ജന്മദിനമെ ആഘോഷിച്ചിട്ടുള്ളു.
ഫെബ്രുവരി 29 ന് ജനിച്ചവര്‍ കൂടുതലും അമേരിക്കയിലാണുള്ളത്. 4 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം വരുന്ന ബര്‍ത്ത് ഡേ അവര്‍ ഗംഭീരമായി ആഘോഷിക്കുന്നു. കന്നഡയില്‍ ഇന്ന് ജനിച്ചവര്‍ക്ക് പ്രത്യേക സംഘടനയും ക്ലബ്വും വരെയുണ്ട്. ഇനിയൊരു ഫെബ്രുവരി ഉണ്ടാവാന്‍ 2028 വരെ നാം കാത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."