HOME
DETAILS

ഇന്ത്യ സ്‌നേഹത്തിന്റെ രാജ്യമാണ്,ബിജെപിയേയും ആർ.എസ്.എസിനേയും പുറത്താക്കും;ജന്‍ വിശ്വാസ് മഹാറാലിയില്‍ രാഹുല്‍ ഗാന്ധി

  
backup
March 03 2024 | 11:03 AM

jan-viswas-maharally-in-bihar-rahul-speec

പട്‌ന: ഇന്ത്യ സ്‌നേഹത്തിന്റെ രാജ്യമാണെന്നും ഇവിടെ സ്‌നേഹത്തിന്റെ കട തുറക്കുമെന്നും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ബിഹാറിലെ പട്‌നയില്‍ ജനവിശ്വാസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.പ്രധാനമന്ത്രി മോദിക്ക് നേരെയും അദേഹം ആഞ്ഞടിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല. രാജ്യത്ത് അനീതി നടക്കുകയാണ്. അത് മറക്കാന്‍ വേണ്ടിയാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ മേഖലയും മോദി സര്‍ക്കാര്‍ തകര്‍ത്തു.

ബിഹാറില്‍ ആരംഭിച്ച ഈ കൊടുംകാറ്റ് രാജ്യത്താകമാനം ആഞ്ഞടിക്കും. ബിജെപിയെയും ആര്‍എസ്എസിനെയും പുറത്താക്കി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഒരു നുണ ഫാക്ടറിയാണ് മോദിയെന്നായിരുന്നു ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ പരിഹാസം.മോദി കണ്ണട തുടച്ച് യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ ശ്രമിക്കണമെന്നും തേജസ്വി യാദവ് വിമര്‍ശിച്ചു.ഇന്‍ഡ്യ മുന്നണിയിലെ പ്രധാനപ്പെട്ട നേതാക്കള്‍ പങ്കെടുക്കുന്ന റാലി ഗാന്ധി മൈതാനത്താണ് നടക്കുന്നത്. ഇന്‍ഡ്യമുന്നണി രൂപീകരിച്ച ശേഷം സംഘടിപ്പിക്കുന്ന ആദ്യ പൊതു സമ്മേളനം ആണിത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ യാത്രയുടെ സമാപന സമ്മേളനമാണ് പ്രതിപക്ഷനിരയുടെ ഐക്യവേദിയായി മാറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago