'വിജയന്‍ രാജിവെച്ച് മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര വകുപ്പേല്‍പിക്കൂ, കാര്യങ്ങള്‍ ഇതിനേക്കാള്‍ നന്നായി കൈകാര്യം ചെയ്യും' മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
'വിജയന്‍ രാജിവെച്ച് മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര വകുപ്പേല്‍പിക്കൂ, കാര്യങ്ങള്‍ ഇതിനേക്കാള്‍ നന്നായി കൈകാര്യം ചെയ്യും' മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട്: കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സമരപ്പന്തലില്‍ ഇരുന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന വീഡിയോ അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
വിജയന്‍ രാജിവെച്ച് ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്താല്‍ വിരണ്ട് പോകുന്നവരല്ല കോണ്‍ഗ്രസുകാരെന്നും രാഹുല്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
' കേരളത്തിലെ നമ്പര്‍ വണ്‍ ക്രിമിനല്‍ ആരെന്ന് ചോദിച്ചാല്‍ നമുക്ക് പറയാനാകും അത് പിണറായി വിജയനാണെന്ന്. പണ്ട് വാരിക്കല്‍ രാമകൃഷ്ണനെ കൊല്ലാന്‍ ഉയര്‍ത്തിയ മഴു വിജയന് താഴെ വെക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഒരു മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ എടുക്കുന്ന തീരുമാനത്തിനപ്പുറം ഒരു ക്രിമിനല്‍ എടുക്കുന്നു, കൊടി സുനിയേയോ കിര്‍മാണി മനോജിനേയോ മുഖ്യമന്ത്രിയാക്കിയാല്‍ അവരെന്ത് തീരുമാനമാണോ എടുക്കുക ആ തീരുമാനമാങ്ങള്‍ മാത്രം എടുക്കുന്ന ഒരാളായി കേരളത്തിന്റെ ആഭ്യന്തമന്ത്രി അധഃപതിച്ചിരിക്കുന്നു' രാഹുല്‍ തുറന്നടിച്ചു.
മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്താല്‍ വിരണ്ട് പോകുമെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഏത് വിഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. ഒരു കാട്ടുപോത്തിന്റെ സെന്‍സെങ്കിലും വിജയനുണ്ടോ. രാഹുല്‍ പരിഹസിച്ചു. ക്ലിഫ് ഹൈസിലെ മരപ്പട്ടിയെ പിടിച്ച് ആഭ്യന്തര വകുപ്പ് ഏല്‍പിച്ചാല്‍ വിജയന്‍ ചെയ്യുന്നതിനേക്കാല്‍ സെന്‍സിബിളായി കാര്യങ്ങള്‍ ചെയ്യുമെന്നും രാഹുല്‍ തുറന്നടിച്ചു. ഇനി സമരങ്ങളുടെ വേലിയേറ്റം കാണാന്‍ പോവുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അടിമാലിയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്ദിര എന്ന 74കാരി കൊല്ലപ്പെട്ട സംഭവത്തിനെതിരെ കോതമംഗലം നഗരത്തില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. മൃതദേഹവുമായാണ് പ്രതിഷേധിച്ചത്. പൊലിസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മോര്‍ച്ചറിയില്‍ പ്രവേശിച്ച ഡീന്‍ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുംറം എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെത്തിച്ച് കൊച്ചി ധനുഷ്‌കോടി ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയശേഷം മതി പോസ്റ്റ്‌മോര്‍ട്ടമെന്ന് ഇന്ദിരയുടെ കുടുംബവും അറിയിച്ചു. പൊലീസും നേതാക്കളും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. ഇന്‍ക്വസ്റ്റിന് വെച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ, ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ഡിവൈ.എസ്.പിയെ പിടിച്ചുതള്ളി. നടുറോഡില്‍ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കുപറയേണ്ടി വരുമെന്ന് ഡീന്‍ കുര്യാക്കോസ് കയര്‍ത്തു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയശേഷമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു യു.ഡി.എഫ് നേതാക്കള്‍.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ച പൊലീസ് കൂട്ടമായി എത്തി മൃതദേഹം വെച്ച ഭാഗം വളഞ്ഞു. ഡീന്‍ കുര്യാക്കോസ് എം.പി അടക്കം ജനപ്രതിനിധികളെ ബലം പ്രയോഗിച്ച് നീക്കി. സമരപ്പന്തല്‍ പൊളിച്ചുനീക്കി. മൃതദേഹം നഗരത്തിലൂടെ സ്‌ട്രെച്ചറില്‍ വലിച്ച് ബസ് സ്റ്റാന്‍ഡിനടുത്ത് എത്തിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോര്‍ട്ടം നടപടികളിലേക്ക് കടന്നു.
ഡീന്‍ കുര്യാക്കോസ് എം.പി, മരിച്ച ഇന്ദിരയുടെ സഹോദരന്‍ സുരേഷ് എന്നിവര്‍ക്ക് പൊലിസ് നടപടിക്കിടെ പരിക്കേറ്റു. യു.ഡി.എഫ് എം.എല്‍.എമാരായ മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ കോതമംഗലം ഗാന്ധി സ്‌ക്വയറില്‍ ഉപവാസം ആരംഭിച്ചു. ഇതിനിടെയാണ് മാത്യു കുഴല്‍നാടനെയും മുഹമ്മദ് ഷിയാസിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."