സഊദി തൊഴിൽ വിപണിയിൽ അറുപത് ശതമാനം തൊഴിലുകളിൽ സ്വദേശിവത്‌കരണം സാധ്യമല്ലെന്ന് ശൂറ കൗൺസിൽ അംഗം
റിയാദ്: നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ തൊഴിൽ വിപണിയിൽ അറുപത് ശതമാനം തൊഴിലുകളിൽ സഊദി വത്കരണം സാധ്യമല്ലെന്ന് ശൂറ കൗൺസിൽ അംഗം. രാജ്യത്തെ മുഴുവൻ തൊഴിൽ മേഖലയിലും സഊദി വത്ക്കരണം ലക്ഷ്യമാക്കി വിവിധ പദ്ധതികളുമായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം മുന്നോട്ടു പോകവെയാണ് രാജ്യത്തെ ഉന്നത സഭയയായ ശൂറാ കൗൺസിൽ അംഗം സഊദിവത്കരണത്തത്തിലെ തടസങ്ങൾ വെളിപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ വിദേശികൾ ജോലി ചെയ്യുന്ന അറുപത് ശതമാനം തൊഴിൽ മേഖലകളും സഊദി വത്ക്കരണം നടത്താൻ സാധിക്കില്ലെന്നാണ് ശൂറാ കൗൺസിൽ അംഗം ഹസാ അൽ ഖഹ്‌താനി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്.
വിവിധ തസ്തികകളില്‍ വിദേശ തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന കുറഞ്ഞ വേതനവും തൊഴിലിന്‍റെ സ്വഭാവവുമാണ് ഇതിന് തടസ്സം സൃഷ്ടിക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. കാര്‍ഷികം, മല്‍സ്യബന്ധനം, നിര്‍മ്മാണ മേഖല, മെയിന്‍റനന്‍സ്, പൊതുസേവനമേഖലകള്‍ തുടങ്ങിയ രംഗങ്ങളിലാണ് സ്വദേശിവല്‍ക്കരണം അസാധ്യമാക്കുന്നതെന്നും ഹസ്സ അല്‍ഖഹതാനി വ്യക്തമാക്കി. സാമ്പത്തികച്ചിലവ്, യോഗ്യത, മുൻപരിചയം എന്നീ മൂന്ന് കാര്യങ്ങളുമായി സഊദിവത്ക്കരണം ബന്ധപ്പെട്ട് കിടക്കുന്നതിനാൽ തന്നെ സ്വദേശിവത്ക്കരണം നടത്തുന്നതിനുള്ള തന്ത്രങ്ങൾ പുനർ വിചിന്തനം ചെയ്യേണ്ടതുണ്ടെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലുള്ള പതിനൊന്ന് ദശലക്ഷം തൊഴിലുകളില്‍ നാല് മേഖലകളില്‍ മാത്രമാണ് സ്വദേശിവല്‍ക്കരണത്തിന് അനുകൂലം. തൊഴിൽ വിപണിക്ക് യോജിച്ച രീതിയിൽ ബിരുദധാരികളെ മാറ്റിയെടുക്കുന്നതിനായി അടുത്ത 10 വർഷത്തേക്ക് തൊഴിൽ വിപണിക്ക് ആവശ്യമുള്ള വിദ്യാഭ്യാസം നൽകുകയാണു ഇതിനു ചെയ്യേണ്ടതെന്നും ഇദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."