HOME
DETAILS
MAL
പാണത്തൂര്‍ ബസ്സപകടം ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവും അപകടകാരണമായെന്ന് റിപ്പോര്‍ട്ട്
backup
January 05 2021 | 04:01 AM
രാജപുരം (കാസര്‍കോട്): പാണത്തൂര്‍ പരിയാരം ബസ്സപകടത്തില്‍ മരിച്ച ആറു പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. ജില്ലാ അധികൃതര്‍ ഏര്‍പ്പെടുത്തിയ ആറ് അംബുലന്സുകളിലായാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്.
വള്നാടിലെ രാജേഷ് (45), മകന് ആദര്‍ശ് (14), അര്ദ്ധമൂലയിലെ നാരായണ നായകിന്റെ മകന് ശ്രേയസ് (13), സുമതി (50), ശേഷമ്മ (39), രവിചന്ദ്രന്‍ (40) എന്നിവരുടെ മൃതദേഹങ്ങളാണ് ജില്ലാ ആശുപത്രിയില്‍ നിന്ന് ചെര്‍ക്കള ജാല്‍സൂര്‍ വഴി കൊണ്ടുപോയത്. ഡ്രൈവര്‍ ശശിധര പൂജാരി (43) മംഗളൂരുവിലാണ് മരിച്ചത്. ശശിധര പൂജാരിക്കെതിരേ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് രാജപുരം പൊലിസ് കേസെടുത്തിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമാണ് അപകടത്തിനു കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
അപകടത്തില്‍ നിസ്സാര പരുക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം അധികൃതരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തന്നെ സ്വദേശത്തേക്കയച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആദ്യം പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും ഇവരുടെ ആവശ്യത്തെത്തുടര്‍ന്ന് പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നു പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് കണ്ണൂരില്‍ അറിയിച്ചു. വാഹനം രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയിലാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."