HOME
DETAILS

നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ ഇ.ഡി പരിശോധന; ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട്

  
backup
January 05, 2022 | 9:21 AM

ed-inspection-at-actor-unni-mukundans-house

പാലക്കാട്: നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ ഇ.ഡി പരിശോധന. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ നിഷാദിന് ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന.
മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1200 കോടിയിലധികം രൂപ പലരില്‍ നിന്നായി തട്ടിച്ച സംഭവത്തില്‍ കണ്ണൂര്‍ പോലിസ് നേരത്തെ കേസെടുത്തിരുന്നു. മലപ്പുറം സ്വദേശിയായ കെ നിഷാദാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ ഒളിവിലാണ്.
ഇന്ന് നടന്റെ വീട്ടിലും ഓഫീസിലുമാണ് പരിശോധന നടത്തിയത്. കറന്‍സിയും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തതായി ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, പുതിയ സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചായിരുന്നു അന്വേഷണമെന്നും രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു.

പരിശോധന നടത്തിയത് കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.1200 കോടി രൂപയുടെ മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനൊന്നിടങ്ങളിലാണ് ഇന്നലെ ഇ.ഡി പരിശോധന നടത്തിയത്.
സംഭവത്തില്‍ കോഴിക്കോട് ഇ.ഡിയും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോർട്ട്-വിസ സേവനങ്ങൾ: അനധികൃത ഏജന്റുമാർക്ക് പണം നൽകരുത്; കർശന മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യൻ എംബസി

uae
  •  10 days ago
No Image

26 വര്‍ഷത്തിന് ശേഷം ചരിത്ര സന്ദര്‍ശനം; സഊദിയുമായുള്ള സഹകരണം വിപുലമാക്കി കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മടങ്ങി

Saudi-arabia
  •  10 days ago
No Image

മൊറോക്കോ മാത്രമല്ല, മെസിയും വീണു; ലോകറെക്കോർഡുമായി കിലിയൻ എംബാപ്പെ!

Football
  •  10 days ago
No Image

"മരിക്കുകയാണെങ്കിൽ അത് സ്വന്തം നാട്ടിൽ"; വധശിക്ഷാ ഭീഷണിക്കിടെയും ബംഗ്ലാദേശിലേക്ക് മടങ്ങാൻ ശൈഖ് ഹസീന

International
  •  10 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍വശത്തെ ടയര്‍ യാത്രയ്ക്കിടെ തീപിടിച്ച് കത്തി; ആര്‍ക്കും പരുക്കുകളില്ല

Kerala
  •  10 days ago
No Image

വീട്ടിൽ അതിക്രമിച്ചുകയറി; യുവാവിന് 20,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  10 days ago
No Image

എംബാപ്പെയെ സ്വന്തമാക്കാൻ ലിവർപൂൾ ഒരുക്കിയത് സ്വകാര്യ ജെറ്റും ആഡംബര വിരുന്നും; ട്രാൻസ്ഫർ രഹസ്യങ്ങൾ വെളിപ്പെടുത്തി ജാർഗൻ ക്ലോപ്പ്!

Football
  •  11 days ago
No Image

E20 പെട്രോൾ ഉപയോഗിച്ചാൽ മൈലേജ് കുറയും, പഴയ വാഹനങ്ങൾക്ക് പണിയും കിട്ടും; ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

National
  •  11 days ago
No Image

മെസ്സിയുടെ പെനാൽറ്റി പിഴച്ചു, ചായക്കടയിൽ കൂട്ടത്തല്ല്; ബംഗ്ലാദേശിൽ ഫുട്ബോൾ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു!

Football
  •  11 days ago
No Image

മൊറോക്കോയ്ക്കെതിരെ പരിക്കേറ്റ് കളം വിട്ടു; സെമിയിൽ എംബാപ്പെ കളിക്കുമോ? ആശങ്കകൾക്ക് മറുപടിയുമായി ഫ്രഞ്ച് നായകൻ

Football
  •  11 days ago