HOME
DETAILS

ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുക്കള്‍ക്ക് നേരെ ആക്രമണം; നാലു വയസ്സുകാരിക്ക് വെടിയേറ്റു

  
backup
January 06, 2022 | 10:00 AM

world-4-year-old-shooting-victims-dad-says-hpd-officers-didnt-arrive-until-4-hours-after-incident-2022

ന്യൂയോര്‍ക്ക്: വര്‍ണവെറിയുടെ രക്തസാക്ഷിയായ ആഫ്രോ അമേരിക്കന്‍ വംശജന്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ ബന്ധുക്കള്‍ക്ക് നേരെ ആക്രമണം. ഫ്‌ളോയിഡിന്റെ അടുത്ത ബന്ധുവായ നാലുവയസുകാരിക്ക് വെടിയേറ്റു. പുതുവത്സര പുലര്‍ച്ചെ മൂന്നിനായിരുന്നു കുടുംബത്തിന് നേരെ ആക്രമണം.

നാലുവയസുകാരി അരിയാന ഡെലനാണ് വെടിയേറ്റത്. സൗത്ത് ഹൂസ്റ്റണിലെ അപാര്‍ട്ട്‌മെന്റില്‍ മുകളിലെ നിലയിലായിരുന്ന നാലുപേര്‍ക്കെതിരെയായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ഉടന്‍ തന്നെ അരിയാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസകോശത്തിനും കരളിനും ശസ്ത്രക്രിയ നടത്തി. മൂന്ന് വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്.

കുടുംബത്തിന് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് അരിയാനയുടെ പിതാവ് ആരോപിച്ചു. കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിന്റെ കാരണം കണ്ടെത്താനും കുട്ടിയെയും കുടുംബത്തെയും അക്രമികള്‍ ലക്ഷ്യംവെച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും അന്വേഷണം നടത്തുന്നതായി ഹൂസ്റ്റന്‍ പൊലിസ് പ്രതികരിച്ചു. അതേസമയം വെളുപ്പിന് മൂന്നുമണിക്ക് സംഭവം നടന്നിട്ടും ഏഴുമണി വരെ പൊലിസ് അവിടെ എത്തിയില്ലെന്നും നടപടിയെടുക്കാന്‍ വൈകിയെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹൂസ്റ്റണ്‍ പൊലിസ് മേധാവി പറഞ്ഞു.

വെള്ളക്കാരനായ പൊലിസുകാരന്റെ വര്‍ണവെറിക്കിരയായി ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച ജോര്‍ജ് ഫ്‌ളോയിഡ് ലോകത്തിന്റെ മുഴുവന്‍ വേദനയായി. അമേരിക്കയില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടു ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം.തുര്‍ന്ന് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മുദ്രാവാക്യവുമായി നാലുവയസുകാരി അരിയാന ഉള്‍പ്പെടെ ഫ്‌ളോയിഡിന്റെ കുടുംബം തെരുവില്‍ ഇറങ്ങിയിരുന്നു. ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയ മിനിയപോളിസ് പൊലിസ് ഓഫിസര്‍ ഡെറിക് ഷോവിനെ പിന്നീട് 20 വര്‍ഷത്തിലധികം കഠിനതടവിന് വിധിച്ചിരുന്നു. 2020 മേയിലായിരുന്നു ലോകത്തെ നടുക്കിയ അരുംകൊല. എനിക്ക് ശ്വാസം മുട്ടുന്നുവെന്ന ഫ്‌ളോയിഡിന്റെ അവസാന വാചകങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി

Kerala
  •  2 days ago
No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  2 days ago
No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  2 days ago
No Image

ബ്രിട്ടാസ് നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; 'പി.എം ശ്രീ പാല'ത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കവെ തലയിടിച്ച് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Kerala
  •  2 days ago
No Image

ഗസ്സന്‍ ജനതയെ ഒറ്റിക്കൊടുത്ത കൊടും ഭീകരന്‍, ഒടുവില്‍ സ്വന്തം ഗ്യാങ്ങിന്റെ കൈകളാല്‍ അന്ത്യം; ഇസ്‌റാഈല്‍ വളര്‍ത്തിയെടുത്ത യാസര്‍ അബൂശബാബ്

International
  •  2 days ago
No Image

ടാക്സി മറയാക്കി മയക്കുമരുന്ന് വിതരണം; 74 പാക്കറ്റ് മെത്താഫെറ്റമെനുമായി ഡ്രൈവർ പിടിയിൽ

Kuwait
  •  2 days ago
No Image

ബലാത്സംഗക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

Kerala
  •  2 days ago