HOME
DETAILS

മണ്ണിന്റെ മഹത്വമോതി നാടെങ്ങും കര്‍ഷക ദിനാചരണം

  
backup
August 17, 2016 | 11:19 PM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%ae%e0%b5%8b%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%86


താമരശ്ശേരി: കട്ടിപ്പാറ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടി കാരാട്ട് റസ്സാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൃദ്ധ ഗ്രാമം- ഭക്ഷ്യ സുരക്ഷക്കായി കൈ കോര്‍ക്കാം  പദ്ധതിയും തൈ വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം  നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകരെയും ഉന്നത വിജയം നേടിയ കര്‍ഷകരുടെ മക്കളെയും ചടങ്ങില്‍ ആദരിച്ചു. സകൂളുകള്‍ക്കുള്ള പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍  അധ്യക്ഷനായി. കൃഷി ഒഫിസര്‍ കെ.കെ.മുഹമ്മദ് ഫൈസല്‍ , കൃഷി അസിസ്റ്റന്റ് ഇ.കെ സജി  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


താമരശ്ശേരി: ഗ്രാമപഞ്ചായത്തിന്റെയും  കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം താമരശ്ശേരി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ്  കെ.സരസ്വതിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കര്‍ഷകരായ വിജയന്‍ ആശാരികണ്ടി, അബൂബക്കര്‍ തെല്ലത്തിങ്കര, രാജന്‍ പുതുകുടി, വേലായുധന്‍ പുലിക്കുന്നുമ്മല്‍,  സുലൈഖ വി.പി തെക്കേകുടുക്കില്‍  എന്നിവരെ പൊന്നാടയണിയിച്ച്  ആദരിച്ചു.


കൊടുവള്ളി: കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി താമരശ്ശേരിയില്‍ സംഘടിപ്പിച്ച കര്‍ഷക സംരക്ഷണ ദിനാചരണവും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും മുന്‍ കൃഷി വകുപ്പ് മന്ത്രി പി.സിറിയക് ജോണ്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ബിജു കണ്ണന്തറ അധ്യക്ഷനായി. ബി.പി റഷീദ്, അഗസ്റ്റിന്‍ ജോസഫ്, പി.കെ സുലൈമാന്‍, എന്നിവര്‍ സംസാരിച്ചു.
പുതുപ്പാടി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കര്‍ഷക ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് മാക്കണ്ടി അധ്യക്ഷനായി. ചടങ്ങില്‍ വച്ച് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 5 കര്‍ഷകരെ ഉപഹാരം നല്‍കി ആദരിച്ചു.കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു.


കൊടുവള്ളി: കര്‍ഷക ദിനത്തോടനബന്ധിച്ച് കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ പാട സന്ദര്‍ശനം നടത്തി. കൃഷി പാഠം-പാടത്തേക്കൊരു യാത്ര എന്ന പേരിലാണ് പ്രാവില്‍ പ്രദേശത്തെ പാടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി വിദ്യാര്‍ഥികള്‍ സംവദിച്ചത്. നഗരസഭ കൗണ്‍സിലര്‍ എം.പി.ശംസുദ്ദീന്‍, മുതിര്‍ന്ന കര്‍ഷകരായ കോയ, അഹമ്മദ് കുട്ടി, മോയിന്‍ കുട്ടി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പ്രധാനാധ്യാപകന്‍ എം.പി.മൂസ, അധ്യാപകരായ കെ.മൊയ്തീന്‍ കോയ, കെ.ശരീഫ്, ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


എളേറ്റില്‍: കര്‍ഷക ദിനത്തോടനുബന്ധിച്ച് എളേറ്റില്‍ എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ട്രൂപ്പ് കര്‍ഷകരെ ആദരിച്ചു.ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അസിസ്റ്റന്റ് സി.സുബൈര്‍ മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുജീബ് ചളിക്കോട് അദ്ധ്യക്ഷനായി. അക്ഷയ് ബാബു, ഇ.കെ അനസ്, ആദില്‍ മുബാറക്, അംജദ്, ജൈസല്‍, ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.


നരിക്കുനി: നരിക്കുനി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത  ആഭിമുഖ്യത്തില്‍ മേലെ പാലങ്ങാട്ട് കര്‍ഷകദിനം ആചരിച്ചു. പഞ്ചായത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ  കാരാട്ട് റസാഖ് എം.എല്‍.എ പൊന്നാടയണിയിച്ച് ഉദ്ഘാടനം ചെയ്തു.


മുക്കം: മുക്കം നഗരസഭയില്‍ ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ എം.എല്‍.എ ആദരിച്ചു. കര്‍ഷകര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഹരിത മോയിന്‍കുട്ടി നിര്‍വഹിച്ചു. കര്‍ഷകര്‍ക്കുള്ള പച്ചക്കറി വിത്ത് കെ.ടി  ശ്രീധരനും വിദ്യാര്‍ഥികള്‍ക്കുള്ള പച്ചക്കറിവിത്ത് പി.പ്രശോഭ് കുമാറും വിതരണം ചെയ്തു.


ഓമശേരി: ഗ്രാമപഞ്ചായത്തും ഓമശേരി കൃഷിഭവനും സംഘടിപ്പിച്ച കര്‍ഷക ദിന പരിപാടികള്‍ കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.കെ ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ക്കുള്ള ചെക്ക് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടിയും നടീല്‍ വസ്തു വിതരണം ജില്ലാ പഞ്ചായത്തംഗം പി.ടി.എം ഷറഫുന്നിസ ടീച്ചറും നിര്‍വഹിച്ചു. കാരശ്ശേരി: ഗ്രാമപഞ്ചായത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. പരിപാടികള്‍ ജോര്‍ജ് എം തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷത വഹിച്ചു.കാരശ്ശേരി പഞ്ചായത്തിലെ മികച്ച കര്‍ഷകനായ കാരശ്ശേരി ഇരുവഞ്ഞി  ജൈവ നെല്‍കൃഷി ചെയര്‍മാന്‍ നടുക്കണ്ടി അബൂബക്കറിനെ  ചടങ്ങില്‍ എം.എല്‍.എ ആദരിച്ചു.


കൊടിയത്തൂര്‍: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനം കൃഷിഭവന്‍ ഓഡിറ്റോറിയത്തിലാണ് നടന്നത്. എം.എല്‍.എ ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല അധ്യക്ഷത വഹിച്ചു.


എളേറ്റില്‍: എളേറ്റില്‍ ജി.എം.യു.പി സ്‌കൂളില്‍ ചിങ്ങം ഒന്ന്-കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പരിപാടികള്‍ മാതൃസമിതി ചെയര്‍പേഴ്‌സണ്‍ ശ്രീമതി രജ്‌ന കെ.പിയുടെ അധ്യക്ഷതയില്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എന്‍.സി ഉസൈന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കൃഷി-വര്‍ത്തമാനകാല അവസ്ഥ കുട്ടികളുടെ പങ്ക് എന്ന വിഷയത്തില്‍ കിഴക്കോത്ത് കൃഷി ഒഫീസര്‍ ശ്രീ നസീര്‍ പുന്നശ്ശേരി ക്ലാസെടുത്തു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ എം അബ്ദുള്‍ ഷുക്കൂര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ ഒ.പി അഹമ്മദ് കോയ സംസാരിച്ചു.


കിനാലൂര്‍:  പനങ്ങാട് പഞ്ചായത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍  ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുത്ത  മികച്ച കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി അധ്യക്ഷയായി.


കൊടുവള്ളി: നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെ നഗരസഭാ അധ്യക്ഷ ശരീഫാ കണ്ണാടിപ്പോയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എ.പി.മജീദ് മാസ്റ്റര്‍ അധ്യക്ഷനായി. പച്ചക്കറി വിത്ത് വിതരണം സ്ഥിരം സമിതി അധ്യക്ഷ റസിയാ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.മികച്ച കര്‍ഷകര്‍ക്ക്  കാനറ ബാങ്കിന്റെ കാശ് അവാര്‍ഡ് ബ്രാഞ്ച് മാനേജര്‍ പി.കെ.അഹമ്മദ് കുട്ടി വിതരണം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സി.യു.ശാന്തി, അസിസ്റ്റന്റ് ഡയറക്ടര്‍ മിനി ജോസ്, കൃഷി ഓഫീസര്‍ കെ.കെ.നസീമ, അസിസ്റ്റന്റ് കൃഷി ഒഫിസര്‍ പി.എം.മുഹമ്മദ്  സംസാരിച്ചു.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം എന്നത് അവകാശമല്ല; വിവേചനാധികാരം മാത്രം: ഡൽഹി ഹൈക്കോടതി

National
  •  2 months ago
No Image

മിന്നും ഫോമിലുള്ള സൂപ്പർതാരം പുറത്ത്, പന്ത് തിരിച്ചെത്തി; ഇതാ ലോക ചാമ്പ്യന്മാരെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  2 months ago
No Image

ദുബൈയിലെ ടാക്സി നിരക്കുകളിൽ മാറ്റം; പീക്ക്-അവർ നിരക്കുകൾ പുനഃക്രമീകരിച്ചു

uae
  •  2 months ago
No Image

പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  2 months ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  2 months ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  2 months ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  2 months ago
No Image

കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്

Kerala
  •  2 months ago
No Image

ക്രിക്കറ്റിൽ മാത്രമല്ല,ആ കാര്യത്തിലും സ്‌മൃതി തന്നെ മുന്നിൽ

Cricket
  •  2 months ago
No Image

പൊന്നുംവിലയുള്ള സൂപ്പർതാരം പുറത്തേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഹൈദരാബാദ്

Cricket
  •  2 months ago