
മണ്ണിന്റെ മഹത്വമോതി നാടെങ്ങും കര്‍ഷക ദിനാചരണം
താമരശ്ശേരി: കട്ടിപ്പാറ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടി കാരാട്ട് റസ്സാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൃദ്ധ ഗ്രാമം- ഭക്ഷ്യ സുരക്ഷക്കായി കൈ കോര്‍ക്കാം പദ്ധതിയും തൈ വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകരെയും ഉന്നത വിജയം നേടിയ കര്‍ഷകരുടെ മക്കളെയും ചടങ്ങില്‍ ആദരിച്ചു. സകൂളുകള്ക്കുള്ള പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന് അധ്യക്ഷനായി. കൃഷി ഒഫിസര്‍ കെ.കെ.മുഹമ്മദ് ഫൈസല്‍ , കൃഷി അസിസ്റ്റന്റ് ഇ.കെ സജി തുടങ്ങിയവര്‍ നേതൃത്വം നല്കി.
താമരശ്ശേരി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം താമരശ്ശേരി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ് കെ.സരസ്വതിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കര്‍ഷകരായ വിജയന് ആശാരികണ്ടി, അബൂബക്കര്‍ തെല്ലത്തിങ്കര, രാജന് പുതുകുടി, വേലായുധന് പുലിക്കുന്നുമ്മല്‍, സുലൈഖ വി.പി തെക്കേകുടുക്കില്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
കൊടുവള്ളി: കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി താമരശ്ശേരിയില്‍ സംഘടിപ്പിച്ച കര്‍ഷക സംരക്ഷണ ദിനാചരണവും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും മുന്‍ കൃഷി വകുപ്പ് മന്ത്രി പി.സിറിയക് ജോണ്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ബിജു കണ്ണന്തറ അധ്യക്ഷനായി. ബി.പി റഷീദ്, അഗസ്റ്റിന് ജോസഫ്, പി.കെ സുലൈമാന്‍, എന്നിവര്‍ സംസാരിച്ചു.
പുതുപ്പാടി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കര്‍ഷക ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മുജീബ് മാക്കണ്ടി അധ്യക്ഷനായി. ചടങ്ങില്‍ വച്ച് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 5 കര്‍ഷകരെ ഉപഹാരം നല്കി ആദരിച്ചു.കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു.
കൊടുവള്ളി: കര്‍ഷക ദിനത്തോടനബന്ധിച്ച് കൊടുവള്ളി ജി.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ പാട സന്ദര്‍ശനം നടത്തി. കൃഷി പാഠം-പാടത്തേക്കൊരു യാത്ര എന്ന പേരിലാണ് പ്രാവില്‍ പ്രദേശത്തെ പാടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി വിദ്യാര്‍ഥികള്‍ സംവദിച്ചത്. നഗരസഭ കൗണ്‍സിലര്‍ എം.പി.ശംസുദ്ദീന്‍, മുതിര്‍ന്ന കര്‍ഷകരായ കോയ, അഹമ്മദ് കുട്ടി, മോയിന്‍ കുട്ടി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പ്രധാനാധ്യാപകന് എം.പി.മൂസ, അധ്യാപകരായ കെ.മൊയ്തീന് കോയ, കെ.ശരീഫ്, ഭാസ്കരന് എന്നിവര്‍ നേതൃത്വം നല്കി.
എളേറ്റില്‍: കര്‍ഷക ദിനത്തോടനുബന്ധിച്ച് എളേറ്റില്‍ എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട് ട്രൂപ്പ് കര്‍ഷകരെ ആദരിച്ചു.ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അസിസ്റ്റന്റ് സി.സുബൈര്‍ മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുജീബ് ചളിക്കോട് അദ്ധ്യക്ഷനായി. അക്ഷയ് ബാബു, ഇ.കെ അനസ്, ആദില്‍ മുബാറക്, അംജദ്, ജൈസല്‍, ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.
നരിക്കുനി: നരിക്കുനി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മേലെ പാലങ്ങാട്ട് കര്‍ഷകദിനം ആചരിച്ചു. പഞ്ചായത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ കാരാട്ട് റസാഖ് എം.എല്‍.എ പൊന്നാടയണിയിച്ച് ഉദ്ഘാടനം ചെയ്തു.
മുക്കം: മുക്കം നഗരസഭയില്‍ ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ ചെയര്മാന് വി.കുഞ്ഞന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ എം.എല്‍.എ ആദരിച്ചു. കര്‍ഷകര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഹരിത മോയിന്‍കുട്ടി നിര്‍വഹിച്ചു. കര്‍ഷകര്‍ക്കുള്ള പച്ചക്കറി വിത്ത് കെ.ടി ശ്രീധരനും വിദ്യാര്‍ഥികള്‍ക്കുള്ള പച്ചക്കറിവിത്ത് പി.പ്രശോഭ് കുമാറും വിതരണം ചെയ്തു.
ഓമശേരി: ഗ്രാമപഞ്ചായത്തും ഓമശേരി കൃഷിഭവനും സംഘടിപ്പിച്ച കര്‍ഷക ദിന പരിപാടികള്‍ കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.കെ ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ക്കുള്ള ചെക്ക് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടിയും നടീല്‍ വസ്തു വിതരണം ജില്ലാ പഞ്ചായത്തംഗം പി.ടി.എം ഷറഫുന്നിസ ടീച്ചറും നിര്‍വഹിച്ചു. കാരശ്ശേരി: ഗ്രാമപഞ്ചായത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. പരിപാടികള്‍ ജോര്‍ജ് എം തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷത വഹിച്ചു.കാരശ്ശേരി പഞ്ചായത്തിലെ മികച്ച കര്‍ഷകനായ കാരശ്ശേരി ഇരുവഞ്ഞി ജൈവ നെല്‍കൃഷി ചെയര്മാന് നടുക്കണ്ടി അബൂബക്കറിനെ ചടങ്ങില്‍ എം.എല്‍.എ ആദരിച്ചു.
കൊടിയത്തൂര്‍: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനം കൃഷിഭവന് ഓഡിറ്റോറിയത്തിലാണ് നടന്നത്. എം.എല്‍.എ ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല അധ്യക്ഷത വഹിച്ചു.
എളേറ്റില്‍: എളേറ്റില്‍ ജി.എം.യു.പി സ്കൂളില്‍ ചിങ്ങം ഒന്ന്-കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പരിപാടികള്‍ മാതൃസമിതി ചെയര്‍പേഴ്സണ്‍ ശ്രീമതി രജ്ന കെ.പിയുടെ അധ്യക്ഷതയില്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എന്‍.സി ഉസൈന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കൃഷി-വര്‍ത്തമാനകാല അവസ്ഥ കുട്ടികളുടെ പങ്ക് എന്ന വിഷയത്തില്‍ കിഴക്കോത്ത് കൃഷി ഒഫീസര്‍ ശ്രീ നസീര്‍ പുന്നശ്ശേരി ക്ലാസെടുത്തു. ചടങ്ങില്‍ ഹെഡ്മാസ്റ്റര് ശ്രീ എം അബ്ദുള്‍ ഷുക്കൂര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ ഒ.പി അഹമ്മദ് കോയ സംസാരിച്ചു.
കിനാലൂര്‍: പനങ്ങാട് പഞ്ചായത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുത്ത മികച്ച കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി അധ്യക്ഷയായി.
കൊടുവള്ളി: നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെ നഗരസഭാ അധ്യക്ഷ ശരീഫാ കണ്ണാടിപ്പോയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എ.പി.മജീദ് മാസ്റ്റര്‍ അധ്യക്ഷനായി. പച്ചക്കറി വിത്ത് വിതരണം സ്ഥിരം സമിതി അധ്യക്ഷ റസിയാ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.മികച്ച കര്‍ഷകര്‍ക്ക് കാനറ ബാങ്കിന്റെ കാശ് അവാര്‍ഡ് ബ്രാഞ്ച് മാനേജര്‍ പി.കെ.അഹമ്മദ് കുട്ടി വിതരണം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സി.യു.ശാന്തി, അസിസ്റ്റന്റ് ഡയറക്ടര്‍ മിനി ജോസ്, കൃഷി ഓഫീസര്‍ കെ.കെ.നസീമ, അസിസ്റ്റന്റ് കൃഷി ഒഫിസര്‍ പി.എം.മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 5 minutes ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 5 minutes ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 14 minutes ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 25 minutes ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 30 minutes ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്ക്കായി തിരച്ചിൽ
Kerala
• 37 minutes ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• an hour ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• an hour ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• an hour ago
മതംമാറിയതിന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 2 hours ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 2 hours ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 3 hours ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 3 hours ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 3 hours ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 11 hours ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 12 hours ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 12 hours ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 12 hours ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 10 hours ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 10 hours ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 10 hours ago