HOME
DETAILS
MAL
അബ്ദുൽ മജീദ് ചെന്ത്രാപ്പിന്നിക്ക് യാത്രയയപ്പ് നൽകി
backup
January 11 2021 | 23:01 PM
റിയാദ് : ദീർഘ കാലത്തെ പ്രവാസജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ മജീദ് ചെന്ത്രാപ്പിന്നിക്ക് ആർ.ഐ.സി.സി യാത്രയയപ്പ് നൽകി. ആർ.ഐ.സി.സി കൺവീനർ, പുണ്യം കാരുണ്യ പദ്ധതി കൺവീനർ, വിവിധ ഇസ്‌ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെന്ററുകളിൽ അധ്യാപകൻ തുടങ്ങി രണ്ടര പതിറ്റാണ്ട് കാലം മത സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.മലയാളത്തിന് പുറമേ അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു. റിയാദ് ന്യൂ സനയ്യയിലെ സഊദി ക്രോഫോർഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ആർ.ഐ.സി.സി ചെയർമാൻ അഷ്‌റഫ് രാമനാട്ടുകര ഉപഹാരം സമർപ്പിച്ചു. വൈസ് ചെയർമാൻ മൊയ്തു അരൂർ, ട്രഷറർ ശിഹാബ് അലി, പുണ്യം കാരുണ്യ പദ്ധതി ചെയർമാൻ മുജീബ് പൂക്കോട്ടൂർ, ബഷീർ കുപ്പോടൻ, ഷാജഹാൻ പടന്ന ഹനീഫ് ഉപ്പള, യാസർ അറഫാത്ത്, നൗഷാദ് അരീക്കോട്, റിയാസ് ചൂരിയോട്, , ജാഫർ പൊന്നാനി, അർഷദ് ആലപ്പുഴ,നൂറുദ്ദിൻ തളിപ്പറമ്പ്, ശുഹാദ് ബേപ്പൂർ, ഷാഹിർ കൊളപ്പുറം, അജ്മൽ കള്ളിയൻ,യൂസഫ് കൊല്ലം, വഹാബ് ചാലിയം, സഹീർ പുളിക്കൽ എന്നിവർ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."