HOME
DETAILS

ഫലസ്തീനികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ഡബ്ല്യു.എച്ച്.ഒ; പറ്റില്ലെന്ന് ഇസ്‌റാഈല്‍

  
backup
January 12, 2021 | 3:52 AM

%e0%b4%ab%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d

 

ജനീവ: ഫലസ്തീനിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ഇസ്‌റാഈലിനോട് നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടന. എന്നാല്‍ തങ്ങളുടെ പൗരന്മാര്‍ക്ക് വേണ്ടത്ര വാക്‌സിനില്ലെന്നു പറഞ്ഞ് ആവശ്യം ഇസ്‌റാഈല്‍ തള്ളി. ഇസ്‌റാഈലിനോട് യു.എന്‍ ഈ ആവശ്യമുന്നയിച്ചതായി ഫലസ്തീനിലെ ഡബ്ല്യു.എച്ച്.ഒ തലവന്‍ ജെറാള്‍ഡ് റോക്കന്‍സ്‌ചോബാണ് വെളിപ്പെടുത്തിയത്. 8,000 ഫലസ്തീനി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികള്‍ക്ക് കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ അനധികൃത പാര്‍പ്പിടകേന്ദ്രങ്ങളില്‍ താമസിക്കുന്ന ജൂതകുടിയേറ്റക്കാര്‍ക്കു മാത്രമാണ് ഇസ്‌റാഈല്‍ വാക്‌സിന്‍ നല്‍കുന്നത്. അതേസമയം കൊവിഡ് ശക്തമായി തുടരുന്ന ഫലസ്തീനില്‍ 24 മണിക്കൂറിനിടെ 12 പേര്‍ മഹാമാരി മൂലം മരിച്ചതായി ഫലസ്തീന്‍ ആരോഗ്യമന്ത്രി മായ് അല്‍ കൈല അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാഫിക് നിയമം ലംഘിച്ച വാഹനം പൊലിസ് തടഞ്ഞു; പരിശോധനയിൽ പിടിച്ചെടുത്തത് 770 ലിറിക്ക ഗുളികകൾ; യുവാവ് അറസ്റ്റിൽ

Kuwait
  •  7 days ago
No Image

നിതീഷ് കുമാര്‍ ഹിജാബ് വലിച്ചുനീക്കിയ ഡോക്ടര്‍ ജോലിക്ക് എത്തിയില്ല

National
  •  7 days ago
No Image

സമസ്ത സമൂഹത്തിന്റെ അംഗീകാരം നേടിയ സംഘടന: സമദ് മേപ്പുറത്ത് (മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌)

samastha-centenary
  •  7 days ago
No Image

സമസ്തയുടെ സന്ദേശം വരും തലമുറകളിലേക്ക് കൈമാറുക: ജമലുല്ലൈലി തങ്ങൾ

samastha-centenary
  •  7 days ago
No Image

ബഹ്‌റൈനിലെ അൽ അരീൻ റിസർവ് ഇനി മുതൽ 'മുഹമ്മദ് ബിൻ സായിദ് നേച്ചർ റിസർവ്'; പേര് മാറ്റം യുഎഇ പ്രസിഡന്റിനോടുള്ള ആദരമായി

bahrain
  •  7 days ago
No Image

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന്  കള്ളനോട്ടുകെട്ടുകള്‍ കണ്ടെത്തി

Kerala
  •  7 days ago
No Image

തണുത്ത് വിറച്ച് വടക്കേ ഇന്ത്യ; കനത്ത മൂടല്‍മഞ്ഞ്, വിമാന സര്‍വിസുകളെ ബാധിച്ചു

National
  •  7 days ago
No Image

ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നില്ല; ഈ ക്രിസ്മസിന് നാടണയാൻ മടിച്ച് പ്രവാസികൾ; പകരം യാത്ര വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്

uae
  •  7 days ago
No Image

മഴ മാറി; ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കുമുള്ള ഇന്റർസിറ്റി ബസ് സർവിസുകൾ പുനരാരംഭിച്ചു

uae
  •  7 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ 'അജ്ഞാത വോട്ടര്‍മാര്‍' കൂടുതലും ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍; പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ബി.ജെ.പി മണ്ഡലങ്ങളില്‍ 

Kerala
  •  7 days ago