HOME
DETAILS

അഞ്ചുവര്‍ഷത്തിനിടെ ആരംഭിച്ചത് 4,179 പ്രവാസി സ്റ്റാര്‍ട്ടപ്പുകള്‍ പ്രവാസികള്‍ക്ക് കൈത്താങ്ങായി നോര്‍ക്ക

  
backup
January 12, 2021 | 3:58 AM

fgbxfchbr

 


തിരുവനന്തപുരം: നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ്പ് പദ്ധതിവഴി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംരംഭകരായത് 4,179 പ്രവാസികള്‍. ഇക്കാലയളവില്‍ 220.37 കോടി രൂപയാണ് പ്രവാസികളുടെ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്.


2019 - 2020 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1,043 പേര്‍ പദ്ധതി ഉപയോഗപ്പെടുത്തി. ഇതിനായി 53.40 കോടി രൂപയാണ് അനുവദിച്ചത്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കാനായി നോര്‍ക്കയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായാണ് പദ്ധതി ആരംഭിച്ചത്.


കേരള ബാങ്ക്, കാനറാ ബാങ്ക്, ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി തുടങ്ങി പതിനാറോളം ബാങ്കുകളുടെ സഹകരണത്തോടെയാണ് പ്രവാസികള്‍ക്ക് വായ്പ നല്‍കുന്നത്.
30 ലക്ഷം രൂപ വരെ 15 ശതമാനം മൂലധന സബ്‌സിഡിയോടെ (പരമാവധി മൂന്നുലക്ഷം) വായ്പ ലഭിക്കും. കൃത്യമായി പലിശ തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലുവര്‍ഷം മൂന്നുശതമാനം പലിശ ഇളവും നല്‍കുന്നുണ്ട്.
വിദേശത്ത് കുറഞ്ഞത് രണ്ടുവര്‍ഷം ജോലിചെയ്ത് മടങ്ങിയെത്തി കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ സഹായം നല്‍കുന്നത്.
പദ്ധതി കൂടുതല്‍ പേരിലേക്ക് എത്തിക്കാനും വായ്പാ നടപടികള്‍ എളുപ്പമാക്കാനും ഒറ്റദിവസം കൊണ്ട് വായ്പ നല്‍കാന്‍ സഹായിക്കുന്ന ഫീല്‍ഡ് ക്യാംപുകളും നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏഴ് ക്യാംപുകളാണ് നടത്തിയത്.


ഇതുവഴി 500ഓളം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി.
പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും ിീൃസമുുെ.േെമൃൗേുാശശൈീി.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8047180470 (കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍), 18004253939, 00918802012345 (നോര്‍ക്ക, ടോള്‍ ഫ്രീ).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  15 minutes ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  19 minutes ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  30 minutes ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  31 minutes ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  an hour ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  an hour ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  an hour ago
No Image

രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ

Cricket
  •  an hour ago
No Image

സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ

Cricket
  •  an hour ago
No Image

പാലത്തായി പീഡനക്കേസ്; പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും; പ്രതി പത്മരാജന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

Kerala
  •  an hour ago