HOME
DETAILS

വിലാപയാത്ര, തിരുവാതിരകളി; തിരുവാതിരകളി, വിലാപയാത്ര

  
backup
January 15 2022 | 20:01 PM

4652345632-2022

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

മനുഷ്യസമൂഹത്തിൽ അധികാരവും ഭരണകൂടങ്ങളും രൂപംകൊണ്ട കാലം മുതൽ അതിന്റെ ഭാഗമായി നടക്കുന്ന കാര്യങ്ങളാണ് ആക്രമണവും കൊലയുമൊക്കെ. അധികാരത്തിന് സ്വഭാവമാറ്റം സംഭവിക്കുന്നതിനനുസരിച്ച് ഈ പരിപാടികളുടെ രീതികളിലും മാറ്റം വരുമെന്നു മാത്രം. രാജഭരണകാലത്ത് വിവിധ രാജ്യങ്ങളുടെ പടയാളികൾ തമ്മിലായിരുന്നു ആക്രമണവും കൊലയും നടന്നിരുന്നത്. നാടുവാഴി കാലത്ത് ഇത്തരം ചുമതലകൾ നിർവഹിക്കാൻ ഓരോ നാടുവാഴിക്കുമുണ്ടായിരുന്നു പയറ്റിത്തെളിഞ്ഞ ഗുണ്ടകൾ. മറ്റിടങ്ങളിലെന്നപോലെ നമ്മുടെ നാട്ടിലുമുണ്ടായിരുന്നു അതൊക്കെ. രാജ്യം സ്വാതന്ത്ര്യം നേടുകയും ജനാധിപത്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണരീതി നിലവിൽ വരികയുമുണ്ടായിട്ടും ഇത്തരം ഇടപാടുകളൊക്കെ തുടർന്നു. കാലവും രൂപവും മാറിയെന്നു കരുതി ചില ചടങ്ങുകൾ ഒഴിവാക്കാൻ പറ്റില്ലല്ലോ.


ജനാധിപത്യ ഭരണകാലത്ത് ശത്രുചേരിയിലുള്ള പാർട്ടികളുടെ പ്രവർത്തകർ തമ്മിലാണ് പ്രധാനമായും അടിയും കുത്തും വെട്ടും കൊലയുമൊക്കെ നടക്കുന്നത്. അന്ന് നാടുവാഴികൾക്കു വേണ്ടി ഗുണ്ടകൾ പ്രതിഫലം വാങ്ങി ചെയ്തിരുന്ന പണി ഇപ്പോൾ നേതാക്കൾക്കു വേണ്ടി പാർട്ടികളുടെ അണികൾ ഒരു കട്ടൻചായ പോലും പ്രതിഫലമായി വാങ്ങാതെ ചെയ്യുന്നു എന്നതു മാത്രമാണ് ജനാധിപത്യത്തിലെ വ്യത്യാസം. പാർട്ടികൾ തമ്മിൽ ശത്രുതയുണ്ടെന്നു കരുതി അവയുടെ നേതാക്കൾ തമ്മിൽ ശത്രുക്കളായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നേതാക്കൾ പരസ്പരം കൊല്ലാറുമില്ല. അതൊക്കെ അണികളുടെ ചുമതലയാണ്. പിന്നെ രക്തസാക്ഷികൾ ഏതു പാർട്ടിക്കും വലിയ മുതൽക്കൂട്ടുമാണ്. അതുകൊണ്ട് കൊലകൾ അതിന്റെ വഴിക്ക് തുടരും. അതുണ്ടാകുമ്പോൾ സൗകര്യം പോലെ ആർക്കും അപലപിക്കാം, പ്രതിഷേധിക്കാം, ലേഖനമോ കഥയോ കവിതയോ എഴുതാം, സമാധാന യോഗങ്ങൾ ചേരാം. എന്നാൽ അതുകൊണ്ടൊന്നും കൊലകൾ അവസാനിക്കുന്നില്ല. അധികാരവും ഭരണകൂടവും അവസാനിക്കുന്നില്ലല്ലോ.
അതുപോലെ അധികാരത്തിൽ പരമപ്രധാനമാണ് ഭരണാധികാരികളെ വാഴ്ത്തിപ്പാടൽ. അതിനാവശ്യമായ ഗാനങ്ങളും മറ്റു കലാരൂപങ്ങളുമൊക്കെ സൃഷ്ടിക്കാൻ പട്ടും വളയുമടക്കം പലതും നൽകി ഭരണാധികാരികൾ ആളുകളെ കൊണ്ടുനടക്കാറുണ്ടായിരുന്നു. നമ്മുടെ പഴയകാല സാഹിത്യസമ്പത്തിൽ വലിയൊരു ഭാഗം അത്തരം സൃഷ്ടികളാണ്. ആ ആചാരവും തുടരുകയാണ് നമ്മുടെ നാട്ടിൽ. അതിനിയും തുടരും, അധികാരവും ഭരണകൂടവും നിലനിൽക്കുന്നിടത്തോളം കാലം.


അതുകൊണ്ടുതന്നെ ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ഒരുമിച്ച് ഒരേ സമയത്തോ വ്യത്യസ്ത സമയങ്ങളിലോ നടന്നേക്കും. നേരവും കാലവുമൊന്നും അതിനു വിഷയമല്ല. അതിനൊക്കെ വ്യത്യസ്ത മുഹൂർത്തങ്ങൾ കണ്ടെത്തണമെന്ന് നമ്മൾ വാശിപിടിച്ചിട്ട് കാര്യമില്ല. നടക്കേണ്ടതെല്ലാം സമയത്തിന് നടക്കും. അങ്ങനെയാണ് ഇടുക്കിയിൽ ധീരജെന്ന എസ്.എഫ്.ഐക്കാരൻ രാഷ്ട്രീയ ശത്രുക്കളായ കോൺഗ്രസുകാരുടെ കുത്തേറ്റ് മരിച്ചത്. ധീരജിന്റെ പാർട്ടിയടക്കം മിക്ക പാർട്ടിക്കാരും ചെയ്യുന്നതു തന്നെ അവരും ചെയ്തു.
ധീരജിന്റെ പാർട്ടിയും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുമായ സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന സമയത്താണ് ഇതു സംഭവിച്ചത്. എന്നുകരുതി സമ്മേളനമോ അതുമായി ബന്ധപ്പെട്ട പരിപാടികളോ മാറ്റിവയ്ക്കാനാവില്ലല്ലോ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചില കലാപരിപാടികളും തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തുന്ന ഒരു മെഗാ തിരുവാതിരകളിയും ഉണ്ടായിരുന്നു. അതും ഒരു രാജമര്യാദ.


ധീരജിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയും തിരുവാതിരകളിയും ദൂരസ്ഥലങ്ങളിലാണെങ്കിലും ഒരേ സമയത്തായിപ്പോയതാണ് ചിലർ കാണുന്ന കുറ്റം. രണ്ടും നടന്നത് ഒരേ സ്ഥലത്തൊന്നുമല്ലല്ലോ. രണ്ടും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പാർട്ടി പ്രവർത്തകർക്ക് പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഈ ആധുനിക കാലത്ത് ആ കാഴ്ചകളിലേതെങ്കിലും വൈകിക്കേണ്ട കാര്യമില്ല. രണ്ടു സംഭവങ്ങൾ രണ്ടു കള്ളികളിലാക്കി തത്സമയം കാണിക്കാനുള്ള സൗകര്യം ചാനലുകളിലുണ്ട്. അവിടെ വിലാപയാത്ര, ഇവിടെ തിരുവാതിരകളി; വിലാപയാത്ര, തിരുവാതിരകളി;തിരുവാതിരകളി, വിനോദയാത്ര... എന്ന രീതിയിൽ സഖാക്കൾക്ക് വലിയൊരു ദൃശ്യാനുഭവമുണ്ടാകും. പിന്നെ വിലാപയാത്ര കണ്ട് സങ്കടം താങ്ങാനാവാതെ വരുമ്പോൾ തിരുവാതിരകളിയിലേക്ക് കണ്ണുതിരിച്ച് സങ്കടത്തെ തണുപ്പിക്കുകയുമാവാം.


കാര്യങ്ങൾ അങ്ങനെയൊക്കെയാണ്. എന്നാൽ പാർട്ടിക്കു പിറകെ ഭൂതക്കണ്ണാടിയുമായി നടക്കുന്ന ബൂർഷ്വാ മാധ്യമങ്ങളും സാമ്രാജ്യത്വശക്തികളും അത് വാർത്തയാക്കി അലമ്പാക്കിയതുകൊണ്ടാണ് തെറ്റുപറ്റിപ്പോയി, ഒഴിവാക്കാമായിരുന്നു എന്നൊക്കെ പറയേണ്ടിവന്നത്. അല്ലെങ്കിൽ ഇതിലൊക്കെ എന്ത് തെറ്റ്, അതും ഈ ഉത്തരാധുനിക രാഷ്ട്രീയകാലത്ത്.


ചൈനയെക്കൊണ്ട്
അഡ്ജസ്റ്റ് ചെയ്യാം


സോവിയറ്റ് യൂണിയനെതിരേ പരസ്യമായി സംസാരിക്കുന്ന അംഗങ്ങളെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ അച്ചടക്കലംഘനത്തിന് പുറത്താക്കിയിരുന്നൊരു കാലമുണ്ടായിരുന്നു. സി.പി.ഐക്കാർക്ക് ചൈനയ്‌ക്കെതിരേ ഇത്തിരിയൊക്കെ സംസാരിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിൽ സി.പി.എമ്മുകാർക്ക് അതും നിഷിദ്ധമായിരുന്നു. പിന്നെ പോളണ്ടിനെപ്പറ്റി മിണ്ടിപ്പോകരുതെന്നു തന്നെയായിരുന്നു ഇരു പാർട്ടികളുടെയും നിലപാട്.
അക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനങ്ങളിൽ വലിയൊരു പങ്ക് മാറ്റിവച്ചിരുന്നത് അന്തർദേശീയ കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു. അതിൽ തന്നെ പാർട്ടി കോൺഗ്രസിൽ പൊടിപാറുന്ന ചർച്ചയായിരിക്കും നടക്കുക. അന്നെന്നല്ല എന്നും അതാണ് അവരുടെ ആചാരം. അതു തുടരാതിരിക്കാൻ പറ്റില്ലല്ലോ. നാട്ടിലെ കാര്യങ്ങളേക്കാൾ ലോകകാര്യങ്ങൾക്കല്ലേ കമ്യൂണിസ്റ്റുകാർ പ്രാധാന്യം നൽകേണ്ടത്.


സോവിയറ്റ് യൂണിയൻ പ്രതാപത്തോടെ നിന്ന് അമേരിക്കയ്‌ക്കെതിരേ പോരാടിയിരുന്ന കാലത്ത് അന്തർദേശീയ ചർച്ചയ്ക്ക് ധാരാളം വിഷയങ്ങളുണ്ടായിരുന്നു. സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പിലെ മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളും ഇല്ലാതായതോടെ വിഷയങ്ങൾ കുറഞ്ഞുവന്നു. ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ പോലും ഇവിടുത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നുമല്ലാതായെങ്കിലും അന്തർദേശീയ കാര്യങ്ങളിൽ ചർച്ചയില്ലെങ്കിൽ പിന്നെന്ത് പാർട്ടി കോൺഗ്രസ്. പാർട്ടി കോൺഗ്രസായിപ്പോകില്ലേ.
ഈ സാഹചര്യത്തിൽ എടുത്തുപറയാൻ ആകെയുള്ള ചൈനയെ വച്ച് അഡ്ജസ്റ്റ് ചെയ്യാനാണ് സി.പി.എമ്മിന്റെ തീരുമാനമെന്നാണ് സൂചന. കേരള രാഷ്ട്രീയത്തിലോ ദേശീയ രാഷ്ട്രീയത്തിലോ കാര്യമായ പണിയൊന്നുമില്ലെങ്കിലും ഇടയ്ക്ക് കേരളത്തിൽ വന്ന് വലിയ കാര്യങ്ങൾ പറഞ്ഞ് ഡൽഹിയിലേക്കു മടങ്ങുന്ന പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയെന്ന എസ്.ആർ.പിയാണ് ആ സൂചനയ്ക്കു തുടക്കമിട്ടത്. ലോകത്തെ ചില പിന്തിരിപ്പൻ ശക്തികൾ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിലുള്ള പ്രതിഷേധം പാർട്ടിയുടെ കോട്ടയം ജില്ലാ സമ്മേളന വേദിയിലാണ് എസ്.ആർ.പി പ്രകടിപ്പിച്ചത്. പണ്ട് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിന്റെ ആവർത്തനമാണെങ്കിലും ഈ സമയത്ത് ഒന്നും കാണാതെയാവില്ല എസ്.ആർ.പി അങ്ങനെ പറഞ്ഞത്.


അവിടെ നിന്നില്ല ചൈനക്കാര്യം. പിറ്റേന്നു തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വിരുദ്ധാഭിപ്രായവുമായി എത്തി. സാമ്രാജ്യത്വ രാജ്യങ്ങൾക്കെതിരേ ശരിയായ നിലപാട് സ്വീകരിക്കാൻ ചൈനയ്ക്കു സാധിക്കുന്നില്ലെന്നാണ് പിണറായിയുടെ പരാതി.
ഇതൊക്കെ മതിയല്ലോ. ചൈനയുടെ പേരിൽ സി.പി.എമ്മിൽ ഭിന്നത എന്ന് മാധ്യമങ്ങൾ ആഞ്ഞുവീശിത്തുടങ്ങും. ചൈനയുടെ പേരിൽ പാർട്ടിയിൽ പ്രത്യയശാസ്ത്ര തർക്കം, ആശയക്കുഴപ്പം എന്നൊക്കെ സംസ്ഥാന സമ്മേളന വേദിക്കും പാർട്ടി കോൺഗ്രസ് വേദിക്കും മുന്നിൽനിന്ന് ചാനലുകാർ ലൈവ് വിടും. ചൈനക്കാരുടെ നീറുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മുടിനാരിഴ കീറി സമ്മേളന പ്രതിനിധികൾ ചർച്ച നടത്തും. ചൈനയുടെ ശത്രുക്കൾക്കെതിരേ പ്രമേയം പാസാക്കും. ചൈനക്കാർക്കു വേണ്ടി വേറൊരു രാജ്യത്തെ പാർട്ടിക്കാർ തലപുകയുന്നത് അവരിലാരെങ്കിലും അറിയുമോ എന്നത് വേറെ കാര്യം. അറിഞ്ഞാലെന്ത്, അറിഞ്ഞില്ലെങ്കിലെന്ത്. സമ്മേളനത്തിന് ഒരു വെയിറ്റുണ്ടാകണമെങ്കിൽ ഇത്തിരി ലോകകാര്യങ്ങൾ പറയുക തന്നെ വേണമല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago