HOME
DETAILS
MAL
സഊദിയിലേക്ക് മരുന്നുമായെത്തുന്നവർ ശ്രദ്ധിക്കുക, ഡോക്ടറുടെ സീൽ ചെയ്ത കുറിപ്പടി നിർബന്ധം
backup
January 15 2021 | 04:01 AM
റിയാദ്: സഊദിയിലേക്ക് മരുന്നുമായെത്തുന്നവർ ഡോക്ടറുടെ സീൽ ചെയ്ത കുറിപ്പടി കൂടെ കരുതണമെന്നു നിർദേശം. സഊദി കസ്റ്റംസാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. വിദേശ രാജ്യങ്ങളിൽ നിന്നും മരുന്നുകളുമായി പ്രവേശിക്കുന്നവർ സീൽ ചെയ്ത ഡോക്ടറുടെ കുറിപ്പടി സൂക്ഷിക്കണമെന്നാണ് കസ്റ്റംസ് മുന്നറിയിപ്പ് നൽകിയത്. എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പോസ്റ്റുകളിലെ കസ്റ്റംസ് വിഭാഗത്തിൽ സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിക്കു മുന്നിൽ ഈ കുറിപ്പടികൾ കാണിച്ചാലാണ് മരുന്നുകൾ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കുകയെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
ഇറക്കുമതിക്ക് നിയന്ത്രണങ്ങളുള്ള ചരക്കുകളുടെ ഗണത്തിലാണ് മരുന്നുകൾ ഉൾപ്പെടുന്നതെന്നതിനാലാണ് ഇത്തരമൊരു നിർദേശം കസ്റ്റംസ് ഓർമ്മിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."