HOME
DETAILS
MAL
കായംകുളത്തെ പാര്ട്ടിക്കാര് കാലുവാരികള്‍; അങ്ങോട്ടില്ല: മന്ത്രി സുധാകരന്
backup
January 17 2021 | 18:01 PM
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്കി മന്ത്രി ജി.സുധാകരന്. കായംകുളത്തേക്കു മാറില്ലെന്നും അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പുതിയ ആളുകള്‍ വരുന്നതില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. ഇക്കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. കായംകുളത്തെ പാര്ട്ടിക്കാര് കാലുവാരികളാണ്. അങ്ങോട്ടില്ല. 2001ല്‍ തന്നെ തോല്പിച്ചത് കാലുവാരിയാണ്. കായംകുളത്തേക്ക് തല്ലിക്കൊന്നാല്‍ പോകുമോ. കാലുവാരുന്ന സ്ഥലത്തേക്ക്. അവര്‍ കാലേലോട്ടാ നോക്കുന്നേ.
മുഖത്ത് നോക്കൂല്ല. ഇലക്ഷനില്‍ തന്നെ ഒരു കാര്യവുമില്ലാതെയല്ലേ കാലുവാരി തോല്പിച്ചത്. അവിടെ ആ സംസ്കാരമൊന്നും ഇപ്പോഴും മാറിയിട്ടില്ലെന്നും സുധാകരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."