കാനഡയിൽ വീട്ടിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു
ഒട്ടാവ: കാനഡയിൽ ഒരു വീട്ടിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വാൻകൂവർ പ്രാന്തപ്രദേശമായ റിച്ച്മണ്ടിലെ ഒരു വീട്ടിൽ ബുധനാഴ്ചയാണ് നാല് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ലെങ്കിലും അവർ പരസ്പരം അറിയാവുന്നവരാണെന്ന് ലോക്കൽ പോലീസ് പറഞ്ഞു. കനേഡിയൻ പോലീസ് അന്വേഷണം ആരംഭിച്ചു.
എന്താണ് വെടിവെപ്പിന് കാരണമെന്ന് ഇത് വരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസ് പറഞ്ഞു. സമൂഹത്തിനേറ്റ ആഘാതകരമായ സംഭവമാണിത്, കൊലപാതക അന്വേഷണ സംഘത്തിലെ അംഗമായ ഡേവിഡ് ലീ പ്രസ്താവനയിൽ പറഞ്ഞു.
ഗവൺമെന്റ് വിവരങ്ങൾ പ്രകാരം കാനഡയിൽ തോക്കുകളുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ ക്രമാനുഗതമായി വർധിച്ചിട്ടുണ്ട്. 2013 മുതൽ, കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളിലെ കൂട്ടക്കൊലകൾ ഏകദേശം ഇരട്ടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."