സത്യയുഗത്തില്‍ പുനര്‍ജ്ജനിക്കും എന്ന് പറഞ്ഞ് രണ്ട് പെണ്‍മക്കളെ മാതാവ് തലക്കടിച്ചു കൊന്നു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ അമ്മ യുവതികളായ രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ചയാണ് സംഭവം. തിങ്കളാഴ്ച സത്യയുഗം ആരെഭിക്കുമെന്ന് അന്ന് മക്കള്‍ പുനര്‍ജനിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് മക്കളെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന.
ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യായാമത്തിനായുപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിതാവും സാക്ഷിയായിരുന്നു.
പൊലിസ് നല്‍കുന്ന വിവരം അനുസരിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ പിതാവ് എന്‍ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പലാണ്. അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിന്‍സിപ്പലുമാണ്.
ഭോപ്പാലിലെ കോളജില്‍ പി.ജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട മൂത്തമകള്‍ അലേഖ്യ. ഇളയമകള്‍ സായ് ദിവ്യ ബി.ബി.എ പഠനം പൂര്‍ത്തിയാക്കിയ ശേഷം എ.ആര്‍.റഹ്മാന്‍ മ്യൂസിക് അക്കാദമിയില്‍ നിന്നും സംഗീതം പഠിച്ചു വരികയായിരുന്നു.
കൊവിഡ് തുടങ്ങിയതു മുതല്‍ അസാധാരണമായ പെരുമാറ്റമായിരുന്നു ഇവരുതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇവര്‍ ശിവനഗറില്‍ പുതിയതായ പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത്. ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നു.
കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നുണ്ട്. അന്നേ ദിവസം ഇവിടെ നിന്നും ചില ശബ്ദങ്ങളും കരച്ചിലും കേട്ടതായും മൊഴിയുണ്ട്.
തുടര്‍ന്ന് അയല്‍ക്കാരാണ് പൊലിസിനെ വിളിച്ചറിയിച്ചത്. പൊലിസ് എത്തിയപ്പോള്‍ ഇവര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ ബലംപ3യോഗിച്ചാണ് അകത്തു കടന്നത്. പൂജമുറിയില്‍ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. മറ്റൊന്ന് തൊട്ടടുത്ത മുറിയില്‍ നിന്നാണ് ലഭിച്ചത്. ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
പൂജകള്‍ക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് മൂത്തമകള്‍ അലേഖ്യയെയും കൊലപ്പെടുത്തിയെന്നുമാണ് പൊലിസ് പറയുന്നത്. ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
മൂത്തകുട്ടിയുടെ മൃതദേഹം പൂജമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. രണ്ടാമത്തെ മകളുടെ മൃതദേഹം അടുത്തമുറിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."