HOME
DETAILS

ഒറ്റക്കെട്ടായി നിലപാടില്‍ ഉറച്ച് കര്‍ഷകര്‍; ഒടുക്കം സമരവേദി ഒഴിപ്പിക്കാനാവാതെ യോഗി പൊലിസ് മടങ്ങി

  
backup
January 29 2021 | 04:01 AM

national-security-personnel-leave-ghazipur-protest-site-2021

ന്യൂഡല്‍ഹി: ഖാസിപൂരില്‍ സമരവേദി ഒഴിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് താത്കാലികമായി പിന്‍വാങ്ങി ജില്ലാ ഭരണകൂടം. സമര വേദിയില്‍ കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ചതോടെയാണ് തീരുമാനത്തില്‍ നിന്ന് കേന്ദ്രസേന പിന്‍വാങ്ങിയത്. ഉത്തര്‍പ്രദേശ് പൊലിസും കേന്ദ്ര സേനയും മടങ്ങിയതോടെ കര്‍ഷകര്‍ ദേശീയ പതാകയേന്തി ആഹ്ലാദ പ്രകടനം നടത്തി.

കഴിഞ്ഞ ദിവസം രാത്രി തന്നെ സമരവേദി ഒഴിയണമെന്നായിരുന്നു ഭരണകൂടം കര്‍ഷകരോട് ആവശ്യപ്പെട്ടത്. പൊലfസും കേന്ദ്രസേനയും സ്ഥലത്ത് നിലയുറപ്പിക്കുകയും ചെയ്തു.

ഖാസിപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാനെത്തിയ യു.പി പൊലിസിനോട് സമരവേദിയില്‍ സംഘര്‍ഷമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികേത് പറഞ്ഞിരുന്നു. സമാധാനപരമായി സമരം നടത്താന്‍ കോടതി ഉത്തരവുണ്ടെന്നും ബലപ്രയോഗത്തിലൂടെ തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ വെടിയാനും തങ്ങള്‍ തയ്യാറാണെന്നും തികേത് തുറന്നടിച്ചു.

'യാതൊരു രീതിയിലുള്ള സംഘര്‍ഷമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനപരമായി അറസ്റ്റ് വരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇവിടെ സംഘര്‍ഷമുണ്ടാക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കില്‍ വെടിയുണ്ടയെ നേരിടാനും ഞങ്ങള്‍ തയ്യാറാണ്. ആദ്യം ഇവിടെയെത്തിയ ബി.ജെ.പി എം.എല്‍.എമാരെ ഒഴിപ്പിക്കൂ. ഏതെങ്കിലും രീതിയില്‍ സംഘര്‍ഷം നടന്നാല്‍ അതിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പൊലിസ് തയ്യാറാകണം. അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ മുന്നില്‍ വെച്ച് ഞാന്‍ തൂങ്ങിമരിക്കും', തികേത് പറഞ്ഞു.

റിപബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ പൊലിസ് ഇതുവരെ 25 എഫ്.ഐ.ആറുകള്‍ എടുക്കുകയും 37 കര്‍ഷക നേതാക്കളെ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ട്രാക്ടര്‍ റാലിയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചതിന് ശശി തരൂര്‍ എം.പി, മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തിട്ടുമുണ്ട്. ഉത്തര്‍ പ്രദേശ് പൊലിസ് ആണ് കേസ് എടുത്തിരിക്കുന്നത്. കാരവാന്‍ മാഗസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസ്; പ്രിന്‍സിപ്പാളിനും, അസി. വാര്‍ഡനും സസ്‌പെന്‍ഷന്‍

Kerala
  •  16 days ago
No Image

കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി

Kerala
  •  16 days ago
No Image

പ്രാണികളേയേയും പുഴുക്കളേയും ഉപയോഗിച്ചുള്ള ഭക്ഷണം വിലക്കി കുവൈത്ത്

latest
  •  16 days ago
No Image

മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ

uae
  •  16 days ago
No Image

സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ? 

Saudi-arabia
  •  16 days ago
No Image

മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ

uae
  •  16 days ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന

Kerala
  •  16 days ago
No Image

ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്;  പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്‌

uae
  •  17 days ago
No Image

ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ

latest
  •  17 days ago
No Image

കവര്‍ച്ച നടത്തിയത് വെറും രണ്ടര മിനിറ്റുകൊണ്ട്; തൃശൂരിലെ ബാങ്ക് കൊള്ള ആസൂത്രിതമെന്ന് പൊലിസ്

Kerala
  •  17 days ago