കര്‍ഷകരെ അക്രമിച്ചത് ബി.ജെ.പി ഗുണ്ടകള്‍; സിംഘു അതിര്‍ത്തിയിലെ അതിക്രമത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: പ്രദേശവാസികള്‍ എന്ന മട്ടില്‍ സമരക്കാര്‍ക്കു നേരെ അതിക്രമം നടത്തിയത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണെന്ന ആരോപണവുമായി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും. റിപ്പബ്ലിക് ദിനം മുതല്‍ അവര്‍ ഇതിന് പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുടെ ഗുണ്ടകള്‍ സിംഗു അതിര്‍ത്തിയില്‍ പണി തുടങ്ങി. റിപ്പബ്ലിക്ക് ദിവസം മുതല്‍ അവര്‍ ഈ ആക്രമണത്തിനുള്ള ഭീഷണി തുടങ്ങിയിരുന്നു. അഹിംസാത്മകവും അച്ചടക്കമുള്ളതുമായ പ്രതിഷേധത്തിനായി നിലകൊള്ളുന്ന ആളുകള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
BJP'S goons at work at Singhu border. They had been threatening & organising this violence since R-day.
— Prashant Bhushan (@pbhushan1) January 29, 2021
And they have the temerity to accuse farmers & register cases against people who had always stood for non-violent & disciplined protests https://t.co/x6KuLrfjTR
ഉച്ചയോടെയാണ് സിംഘു അതിര്‍ത്തിയിലെ സമരമുഖത്തേക്ക് 200ഓളം വരുന്ന സംഘം അതിക്രമിച്ചു കയറിയത്. കര്‍ഷകര്‍ക്കു നേരെ കല്ലേറ് നടത്തിയ ഇവര്‍ ടെന്റുകള്‍ നശിപ്പിക്കുകയും ചെയ്തു. കര്‍ഷകരെ രാജ്യദ്രോഹികളെന്നും മറ്റും വിളിച്ചാണ് ഇവരെത്തിയത്. ദേശീയ പതാകയെ അപമാനിച്ചെന്നും ഇവര്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."