HOME
DETAILS

എസ്‌ഐസി മദീന മനുഷ്യ ജാലിക ഐക്യദാർഢ്യ സംഗമം  നടത്തി

  
backup
January 30 2021 | 17:01 PM

sic-madeena-manushya-jalika-2021

     മദീന: സമസ്ത ഇസ്‌ലാമിക് സെന്റർ മദീന സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യജാലികാ ഐക്യദാർഢ്യ സംഗമം നടത്തി. മദീന ഇസ്‌ലാമിക് സെന്ററിലും ഓൺലൈൻ വഴിയും നടന്ന പരിപാടിയിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ട ഭൂമിയിൽ മുസ്‌ലിം സമുദായം നൽകിയ സംഭാവനകൾ വിസ്മരിക്കരുതെന്നും രാജ്യ നിർമ്മിതിയിൽ ഭരണഘടന നൽകിയ അവസരങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ നാം പ്രാപ്തരാവണമെന്നും പ്രഭാഷകർ ആഹ്വാനം ചെയ്‌തു. സർക്കാർ സർവീസിൽ സമുദായം അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാശ്യമായ ഇടപെടൽ സർക്കാർ തലത്തിൽ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്ത ഇസ്‌ലാമിക് സെന്റർ  നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദുറൂസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

     ചെയർമാൻ സൈദു ഹാജി അധ്യക്ഷത വഹിച്ചു. നഫ്‌സൽ ജാലിക പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡൽഹിയിൽ രാജ്യത്തെ അന്നമൂട്ടുന്ന കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അശ്റഫ് തിലങ്കേരി പ്രേമേയം അവതരിപ്പിച്ചു. ശിഹാബ് സ്വാലിഹി വൈത്തിരി പ്രമേയ പ്രഭാഷണവും റാശിദ് ദാരിമി, സുലൈമാൻ ഹാജി, നൗഷാദ് ഇർഫാനി, ഫസൽ കീഴ്പള്ളി, അശ്റഫ് അഴിഞ്ഞിലം എന്നിവർ സംസാരിച്ചു. മുഹമ്മദ് മുസലിയാർ കാവനൂർ സ്വാഗതവും സലീം മുറയൂർ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago