
നികുതി കുടിശ്ശിക 3500 സ്വകാര്യ ബസുകൾക്കെതിരേ നടപടി
സുനി അൽഹാദി
കൊച്ചി
നികുതി അടയ്ക്കാത്ത സ്വകാര്യബസുകൾക്കെതിരേ മോട്ടോർവാഹന വകുപ്പ് നടപടിയാരംഭിച്ചു. വിവിധ റൂട്ടുകളിൽ സർവിസ് നടത്തുന്ന 3500ൽ അധികം സ്വകാര്യ ബസുകൾക്കെതിരേയാണ് നടപടി. വരുംദിവസങ്ങളിൽ ബസുകൾ പിടിച്ചെടുക്കുന്നതുൾപ്പെടെ നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന. കഴിഞ്ഞവർഷം ജൂലൈ മുതൽ ഡിസംബർ വരെ രണ്ട് പാദങ്ങളിലെ കുടിശ്ശിക അടയ്ക്കാത്തവർക്ക് 7500രൂപ മുതൽ പിഴയും ഇടാക്കുന്നുണ്ട്. ബസുകൾക്ക് സ്റ്റോപ്പ് മെമ്മോയും ലഭിച്ചിട്ടുണ്ട്. ബസുടമകളെയും തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് നടപടിയെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി സത്യൻ 'സുപ്രഭാത' ത്തോട് പറഞ്ഞു. 2009ൽ 12,000 ബസുകൾ സർവിസ് നടത്തിയിരുന്നെങ്കിൽ ഇപ്പോൾ 7,500 ബസുകളാണ് നിരത്തിലോടുന്നത്. 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള രണ്ട് പാദങ്ങളിലെ നികുതി ഒരുമിച്ച് അടക്കേണ്ടി വന്നതാണ് ബസുടമകൾക്ക് വിനയായത്.
കൊവിഡ് പ്രതിസന്ധിയും ഡീസൽ വിലയിലെ വർധനവുമൂലവും പല ഉടമകൾക്കും ഭാരിച്ച റോഡ് നികുതി അടക്കാൻ കഴിഞ്ഞില്ല. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ നികുതി ഒഴിവാക്കി നൽകണമെന്ന് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. നികുതിയിൽ ഇളവ് നൽകുമെന്ന സർക്കാർ ഉറപ്പിലായിരുന്നു ഉടമകൾ പണം കടമെടുത്തും മറ്റും അറ്റകുറ്റപ്പണി നടത്തി ബസുകൾ നിരത്തിലിറക്കിയത്. നിലവിൽ കുടിശ്ശിക വരുത്തിയ ബസുടമ നികുതിയുടെ പത്ത് ശതമാനം പലിശയും കുടിശ്ശിക വരുത്തിയ കുറ്റത്തിന് 7500രൂപ പിഴയും നികുതിയും ഉൾപ്പെടെ വൻ തുകയാണ് അടക്കേണ്ടിവരുന്നത്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ ഗതാഗത മന്ത്രിയെ നേരിട്ടുകണ്ട് അപേക്ഷ നൽകിയാൽ തുക ഗഡുക്കളായി അടയ്ക്കാൻ അവസരം ഒരുക്കും. ദൂരജില്ലകളിൽനിന്ന് തിരുവനന്തപുരത്ത് അപേക്ഷയുമായി എത്തുന്നവർ ഏറെ ദുരിതം അനുഭവിക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റമദാന്‍ തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം
uae
• a day ago
വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
Kerala
• a day ago
ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്
Kerala
• a day ago
UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും
uae
• a day ago
രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി
Kerala
• a day ago
സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ
Kerala
• a day ago
കറന്റ് അഫയേഴ്സ്-01-03-2025
PSC/UPSC
• a day ago
വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
latest
• a day ago
2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി
Football
• a day ago
അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി
latest
• a day ago
ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ
Football
• a day ago
ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു
Trending
• a day ago
15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്
National
• a day ago
സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില്‍ നിന്ന് 10 ദശലക്ഷം ദിര്‍ഹം തട്ടിയ രണ്ടുപേര്‍ ദുബൈയില്‍ പിടിയില്‍; കവര്‍ച്ചയിലും വമ്പന്‍ ട്വിസ്റ്റ്
uae
• a day ago
മൂന്നും തോറ്റ് ഇംഗ്ലണ്ട് മടങ്ങി, ഒപ്പം അഫ്ഗാനും; സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ് ട്രോഫി സെമിയിൽ
Cricket
• a day ago
പെരുന്നാൾ ആഘോഷത്തിനെത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; സുഹൃത്ത് മരിച്ചു, 4 പേർ രക്ഷപ്പെട്ടു
Kerala
• a day ago
ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന; സി.പി.എം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി
Kerala
• a day ago
UAE Ramadan 2025 | റമദാനില്‍ പ്രവാസികള്‍ അവധിയെടുത്ത് നാട്ടില്‍ പോകാത്തതിനു കാരണങ്ങളിതാണ്
latest
• a day ago
ഓൺ ഗോളിൽ വിജയം നഷ്ടമായി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനിലപൂട്ട്
Football
• a day ago
കരുവാരകുണ്ടിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; 19,000 വാഴകൾ ഒടിഞ്ഞു വീണു
Kerala
• a day ago
കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ഒരുക്കത്തിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു
latest
• a day ago