പാണക്കാട് കുടുംബത്തിനെതിരായ പരാമര്‍ശം: അതിരുകടന്നു, വിജയരാഘവന്റെ പ്രസ്താവന തള്ളി സി.പി.എം സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: പാണക്കാട് കുടുംബത്തിനെതിരായ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഘടക കക്ഷിയുടെ നേതാവിനെ കണ്ടത് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു. വിജയരാഘവന്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിപ്രായം പറയുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ലീഗിനെയും ജമാഅത്തിനെയും വേര്‍തിരിച്ച് പറയേണ്ടതായിരുന്നുവെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. രണ്ട് പാര്‍ട്ടികളെയും ഒരുപോലെ കാണുക എന്നത് സിപിഎമ്മിന്റെ നയമല്ല എന്ന ഓര്‍മ്മപ്പെടുത്തലും സിപിഎമ്മിന്റെ സെക്രട്ടേറിയറ്റിലുണ്ടായി. വിജയരാഘവന്റെ പരാമര്‍ശം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഈ കൂടിക്കാഴ്ചയെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചത് ശരിയായില്ല. അത് അനവസരത്തിലുള്ളതായിപ്പോയി എന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍.
കഴിഞ്ഞ ഒരാഴ്ചയായി വിജയരാഘവന്റെ പാണക്കാട് പരാമര്‍ശം വന്‍ വിവാദമായിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത് മതസംഘടനകളുമായുള്ള കൂട്ടുകെട്ട് കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്നായിരുന്നു വിജയരാഘവന്‍ നടത്തിയ പരാമര്‍ശം
അതേ സമയം വിവാദ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഒരു ഘടകകക്ഷി നേതാക്കള്‍ മറ്റൊരു ഘടക കക്ഷിയുടെ നേതാവിനെ കാണുന്നതില്‍ തെറ്റെന്താണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിനെ പോലെയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവിനെ ഞാനും ഉമ്മന്‍ ചാണ്ടിയും പാണക്കാട് പോയി കണ്ടത് വര്‍ഗീയതയാണ് എന്ന് പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയം സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. അതിനകത്ത് എന്ത് മതമൗലികവാദമാണ് ഉള്ളത്.യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ് ലീഗ്. അവരെ തെരഞ്ഞെടുപ്പുമായി കണ്ട് ചര്‍ച്ച ചെയ്യുന്നതില്‍ എന്ത് അപാകതയാണ് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു,കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."