കെ.പി മുഹമ്മദ് പേരോടിന് അവാര്‍ഡ്
ദുബൈ: മിഡിലീസ്റ്റില്‍ വിപുലമായ ബിസിനസ് സംരംഭങ്ങളുള്ള കെ. പി ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ മാനേജിങ് ഡയരക്ടര്‍ കെ.പി മുഹമ്മദ് പേരോടിന് അവാര്‍ഡ്. മലയാളം കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ എന്‍.ആര്.ഐ സോഷ്യല്‍ റെസ്പോസിബിലിറ്റി അവാര്‍ഡാണ് അദ്ദേഹത്തിന് ലഭിച്ചത്.
ദുബൈ റിട്ട്സ്കാര്ട്ടലോണില് നടന്ന പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അദ്ദേഹം അവാര്‍ഡും നടന് മമ്മൂട്ടിയില്‍ നിന്നും അനുമോദന പത്രവും സ്വീകരിച്ചു.മന്ത്രി പി.രാജീവ്, ജോണ്‍ബ്രിട്ടാസ് എം.പി, വി.കെ അഷറഫ്, ആസാദ് മൂപ്പന് തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗള്‍ഫിലും നാട്ടിലും നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന കെ.പി മുഹമ്മദ് ബിസിനസ് മേഖലയിലും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലും സജീവമാണ്. ബിരുദധാരിയും ഐ.ടി വിദഗ്ധനുമായ മുഹമ്മദ് പേരോട് ഹൈസ്കൂളില്‍ ഐ.ടി അധ്യാപകനായിരുന്നു.
2006ല്‍ ദുബൈയില്‍ പാര്‍ക്കോ സൂപര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി പ്രവാസജീവിതം ആരംഭിച്ച മുഹമ്മദ് 2008ല്‍ ദുബൈയില്‍ കെ.പി സൂപ്പര്‍ മാര്‍ക്കറ്റ് എന്ന സംരംഭം തുടങ്ങി. ഇപ്പോള്‍ നിരവധി ബ്രാഞ്ചുകളുള്ള ബിസിനസ് ഗ്രൂപ്പാണിത്. ഇതിന് പുറമെ ഗ്രീന്‍ സോഫ്റ്റ് ടെക്നോളജി ഐ.ടി ബിസിനസ് ശൃംഖലയും ഇന്റര്‍നാഷനല്‍ ജനറല്‍ ട്രേഡിങും ഇദ്ദേഹത്തിന്റെ സംരംഭങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."