എവിടെ നിയന്ത്രണങ്ങള്‍?: ചട്ടങ്ങള്‍ കാറ്റില്‍ പറത്തി മന്ത്രിമാരുടെ അദാലത്തില്‍ വന്‍ ആള്‍ക്കൂട്ടം
ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി മന്ത്രിമാരുടെ അദാലത്തില്‍ വന്‍ ആള്‍ക്കൂട്ടം. ആലപ്പുഴ എടത്വായില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി ആളുകളാണ് എത്തിയത്.
ഇന്നലെ ആലപ്പുഴയില്‍ നടന്ന അദാലത്തിലും ആയിരക്കണക്കിന് പേര് പങ്കെടുത്തിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്ത് നില്‍ക്കുന്നവരേയും അകത്തേക്ക് പ്രവേശിപ്പിച്ചതോടെയാണ് തിരക്കുണ്ടായത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലിസ് ശ്രമിച്ചെങ്കിലും ഫലവത്തായില്ല.
നിലവിലെ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം അദാലത്ത് നടത്തേണ്ടതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നിലനില്‍ക്കെയാണ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."