HOME
DETAILS
MAL
ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെ, ദുരൂഹതയില്ലെന്നും സി.ബി.ഐ
backup
February 02 2021 | 12:02 PM
തിരുവന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്നും അപകടത്തില്‍ പെടുമ്പോള്‍ വാഹനമോടിച്ച അര്‍ജുനാണ് പ്രതിയെന്നും സി.ബി.ഐ. തെറ്റായവിവരങ്ങള്‍ നല്‍കിയതിനു കലാഭവന്‍ സോബിക്കെതിരേയും കേസെടുത്തു.
സി.ബി.ഐ ഡിവൈ.എസ്പി അനന്തകൃഷ്ണനാണ് സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.
അലക്ഷ്യമായി വാഹനം ഓടിച്ചതുകൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് റിപോര്‍ട്ടും ഇങ്ങനെ തന്നെയായിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായതോടെയാണ് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചത് . അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പിതാവ് ഉണ്ണി പറഞ്ഞു.
അര്‍ജുനാണ് വാഹുനമോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷമിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റയും മൊഴി. ബാലഭാസ്‌കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവസ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെയും മൊഴി. ഫൊറന്‍സിക് പരിശോധനാഫലം വന്നതോടെ ഈ ആശയക്കുഴപ്പം ഒഴിവായി.
തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടത്തു നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടയിലും മരിച്ചു. ഭാര്യക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."