ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
ആലപ്പുഴ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ചാത്തനാട്ട് ശരവണന് (63) ആത്മഹത്യ ചെയ്തു. താന്‍ ആത്മഹത്യ ചെയ്താല്‍ സാമ്പത്തിക ബാധ്യത മുഴുവന്‍ ഭാര്യയുടെ ചുമലിലാകുമെന്നു ഭയന്നാണ് ഇവര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഓട്ടോ ഡ്രൈവര്‍ ആയിരുന്ന ശരവണന് പല സ്ഥലങ്ങളില്‍ നിന്ന് പലപ്പോഴായി പണം വായ്പ എടുത്തിരുന്നു. എന്നാല്‍, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ശരവണനെ അലട്ടിക്കൊണ്ടിരുന്നു. ഇതോടെ വായ്പാ തിരിച്ചടവുകള്‍ മുടങ്ങി. ഇതാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കാന്‍ കാരണമെന്നു ബന്ധുക്കള്‍ പറഞ്ഞു
തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യയെക്കുറിച്ച് ശരവണന് ഭാര്യ വള്ളിയോട് സംസാരിച്ചത്. അന്ന്, ഇരുവരും വീടിനോട് ചേര്‍ന്ന ചാര്‍ത്തിലാണ് ഉറങ്ങിയത്. ഈ സമയത്താണ് ഒരുമിച്ച് മരിക്കാമെന്ന് ശരവണന് വള്ളിയോട് പറഞ്ഞത്. എന്നാല്‍, ഇതിനെ വള്ളി എതിര്‍ത്തു. എന്നാല്‍, താന്‍ മരിച്ചാല്‍ സാമ്പത്തിക ബാധ്യത മുഴുവന്‍ നിന്റെ ചുമലിലാകുമെന്ന് ശരവണന് പറഞ്ഞു. ഇതോടെ ഒരുമിച്ച് മരിക്കാമെന്ന് വള്ളിയും സമ്മതിച്ചു. തുടര്‍ന്ന് ഒരുമിച്ച് മരിക്കാന്‍ വേണ്ടി ശരവണന് ബ്ലേഡ് ഉപയോഗിച്ച് ഭാര്യയുടെ കൈ ഞരമ്പ് മുറിച്ച ശേഷം ഇവരുടെ കഴുത്തില്‍ ഞെക്കിപ്പിടിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ ഭാര്യ ബോധരഹിതയായി വീണു. ഇതോടെ, ഭാര്യ മരിച്ചെന്ന് തെറ്റിദ്ധരിച്ച ശരവണന് കൈ ഞരമ്പ് മുറിച്ച് തൂങ്ങി മരിക്കുകയും ചെയ്തു.
കുറച്ച് സമയം കഴിഞ്ഞ് ഭാര്യയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ തൂങ്ങിയ നിലയിലുള്ള ഭര്‍ത്താവിന്റെ മൃതദേഹമാണ് കണ്ടത്. ഉടന്‍ തന്നെ ഭാര്യ ബഹളം കൂട്ടി അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാര്‍ വള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയില്‍ തന്നെ വള്ളി അപകടനില തരണം ചെയ്തിരുന്നു. ഇവരെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തി. രണ്ടു പെണ്മക്കളാണ് ശരവണന് വള്ളി ദമ്പതികള്‍ക്ക് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."