HOME
DETAILS

ഒരുമിച്ചുനില്‍ക്കേണ്ടത് കര്‍ഷകര്‍ക്കൊപ്പം

  
backup
February 04 2021 | 20:02 PM

5456465-2


അല്ലാഹുവിനെ ഭരമേല്‍പ്പിച്ച് ഉപജീവനമാര്‍ഗം ചെയ്യുന്നവനാണ് കര്‍ഷകര്‍. മറ്റുള്ള ബിസിനസിലൊക്കെ ഏതെങ്കിലും രൂപത്തിലുള്ള സുരക്ഷിതത്വം ഉണ്ടെങ്കില്‍ കൃഷിയില്‍ ഒന്നുമില്ല. മണ്ണില്‍ വിത്ത് വിതയ്ക്കുന്നു. കിട്ടിയാല്‍ കിട്ടി... അല്ലാഹുവിനെ മാത്രം ഭരമേല്‍പ്പിച്ച് വിതയക്കുന്നു, വളം ചെയ്യുന്നു. ജലലഭ്യത കുറഞ്ഞാല്‍, വെയിലല്‍പം കൂടിയാല്‍, കൂടുതല്‍ വെയില്‍ വേണ്ട വിളയാണെങ്കില്‍ വെയിലല്‍പം കുറഞ്ഞാല്‍ വിളവ് നഷ്ടത്തിലാകും. തന്റെ സ്രഷ്ടാവ് തനിക്ക് നല്‍കുമെന്ന വിശ്വാസമാണ് കര്‍ഷകനെ നയിക്കുന്നത്. അതുകൊണ്ടാണ് അത് മഹത്തരമായതും. ഉല്‍പാദനം നടത്തുന്നത് സ്രഷ്ടാവാണ്. ഖുര്‍ആന്‍ പറയുന്നു: 'അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്; നിര്‍ജീവമായ ഭൂമി. അതിന് നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന് നാം ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതില്‍ നിന്നാണ് അവര്‍ ഭക്ഷിക്കുന്നത്' യാസീന്‍:33). 'ആകാശത്തുനിന്ന് വെള്ളം വര്‍ഷിച്ചതും അവന്‍ തന്നെയാണ്. എന്നിട്ട് ആ വെള്ളം മൂലം (മുളക്കുന്ന) എല്ലാ വസ്തുക്കളുടെയും മുളകളെ നാം പുറത്തേക്ക് കൊണ്ടുവന്നു. അങ്ങനെ നാം അതില്‍ നിന്ന് പച്ച (ഇലകളും ശാഖകളും) ഉല്‍പാദിപ്പിച്ചു; പിന്നീട് അവയില്‍ നിന്ന് തിങ്ങിക്കൂടി നില്‍ക്കുന്ന ധാന്യമണികളെ പുറത്തേക്ക് കൊണ്ടുവരുന്നു. ഈത്തപ്പന മരത്തില്‍ നിന്ന് അതായത് അതിന്റെ കൊതുമ്പില്‍ നിന്ന് തൂങ്ങിനില്‍ക്കുന്ന കതിരുകള്‍ ഉണ്ടാകുന്നു. മുന്തിരിത്തോട്ടങ്ങളെയും ഒലീവ് വൃക്ഷത്തെയും റുമാന്‍ വൃക്ഷത്തെയും നാം ഉല്‍പാദിപ്പിച്ചു. അവ പരസ്പരം സാദൃശ്യമുള്ളതും ഇല്ലാത്തതുമായ നിലയില്‍. കായ്ക്കുന്ന ഘട്ടത്തില്‍ അതിന്റെ പഴത്തിലേക്കൊന്ന് നോക്കുക. അത് പഴുത്തു പാകമാകുമ്പോഴും ഒന്ന് നോക്കുക! സത്യത്തില്‍ വിശ്വസിക്കുന്ന ജനതയ്ക്ക് ഇതില്‍ നിശ്ചയമായും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്' (അന്‍ആം:99).


നാഗരിക ചരിത്രങ്ങളുടെ ദൃഷ്ടാന്തങ്ങളിലേക്ക് മനുഷ്യന്റെ ചിന്തകളെ ക്ഷണിച്ച് സബഅ് ഗോത്രത്തെ വിശദീകരിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: 'നിശ്ചയമായും സബഅ് ഗോത്രക്കാര്‍ക്ക് അവരുടെ വാസസ്ഥലങ്ങള്‍ക്കടുത്ത് വലിയ ദൃഷ്ടാന്തമുണ്ടായിരുന്നു. അതായത് വലതു ഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (നാം അവരോട് പറഞ്ഞു:) നിങ്ങളുടെ രക്ഷിതാവ് നല്‍കിയ ആഹാരത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നന്ദി കാട്ടുകയും ചെയ്യുക. ഒരു നല്ല രാജ്യം! വളരെ പൊറുക്കുന്നവനായ ഒരു രക്ഷിതാവും' (സബഅ് 15). അറേബ്യാ ഉപദ്വീപിന്റെ തെക്കു ഭാഗത്തായി സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് യമന്‍. തെക്ക് അറബിക്കടലും പടിഞ്ഞാറ് ചെങ്കടലുമാണ്. യമനിന്റെ തലസ്ഥാനമായ സ്വന്‍ആഇല്‍നിന്ന് മൂന്നുദിവസത്തെ വഴിദൂരമുള്ള മഅ്‌രിബ് എന്ന സ്ഥലത്തെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. യമനിലെ പ്രാചീന നിവാസികളായ അറബി ഗോത്രങ്ങളെ വളരെക്കാലം ഭരിച്ച ഖഹ്ഥാനീ വംശജരുടെ പൂര്‍വപിതാവായ ഖഹ്ഥാന്റെ പ്രപൗത്രനാണ് സബഅ്. സബഅ് ബ്‌നു യശ്ജുബ്. സാക്ഷാല്‍ നാമം അബ്ദുശംസ് എന്നാണ്. ഇദ്ദേഹത്തിന്റെ സന്താനപരമ്പര സബഅ് ഗോത്രം എന്ന പേരില്‍ അറിയപ്പെടുന്നു. സബഅ് ഗോത്രം താമസിച്ച നാടിന് സബഅ് രാജ്യം എന്ന പേര്‍ കിട്ടി. ഷീബാ സാമ്രാജ്യം എന്നും പറയപ്പെടുന്നു. അവിടത്തെ രാജവംശമാണ് തുബ്ബഅ് എന്ന പേരില്‍ അറിയപ്പെടുന്നത്. ബില്‍ഖീസ് റാണിയുടെ വംശം അതാണ്. സബഇലെ പ്രദേശമായ മഅ്‌രിബാണ് ഈ ആയത്തിലെ പരാമര്‍ശം. അത്യുന്നതമായ നാഗരിക സാമ്രാജ്യത്തെ വിശദീകരിച്ച് പറയുന്നിടത്ത് രണ്ടു തോട്ടങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. അവരുടെ സമ്പന്നതയുടെ അടിസ്ഥാനം ആ തോട്ടങ്ങളിലെ കൃഷികളായിരുന്നു. വലതുഭാഗത്തും ഇടതു ഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍! ഇതിനെ കുറിച്ചാണ് നല്ല നാട് 'ബലദതുന്‍ ത്വയ്യിബ' എന്ന് വിശദീകരിച്ചത്. നല്ല നാടിന് കൃഷി അടിസ്ഥാനമാണെന്ന് തന്നെ കാരണം.


കൃഷിക്ക് ഇസ്‌ലാം മുന്തിയ പരിഗണനയാണ് നല്‍കിയിരുന്നത്. പ്രവാചകന്‍ (സ) പറഞ്ഞു: 'ആരുടെയെങ്കിലും കൈവശം ഭൂമിയുണ്ടെങ്കില്‍ അയാളവിടെ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ മറ്റൊരാളെ കൃഷി ചെയ്യാന്‍ അനുവദിക്കട്ടെ. അതിനയാള്‍ വിസമ്മതിച്ചാല്‍ ആ ഭൂമി പിടിച്ചെടുക്കുകയാണ് വേണ്ടത്'(ബുഖാരി, മുസ്‌ലിം). 'ഏതൊരു വിശ്വാസിയും വിളകളും സസ്യങ്ങളും കൃഷിചെയ്യുകയും അതില്‍ നിന്ന് പക്ഷികളോ മനുഷ്യരോ മൃഗങ്ങളോ ഭക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ അതൊരു ധര്‍മമായി അയാളില്‍ നിന്നും സ്വീകരിക്കും'(ബുഖാരി). 'നബി(സ) പറഞ്ഞു: ഒരു വിശ്വാസി കൃഷി ചെയ്താല്‍ അതില്‍ നിന്ന് അവന്‍ ഭക്ഷിക്കുന്നത് അവന് സ്വദഖയാണ്. മോഷണം പോവുന്നതും സ്വദഖയാണ്. വല്ല വിധേനയും കുറവ് വരുന്നതും സ്വദഖ തന്നെ' (മുസ്‌ലിം). വിശ്വാസി കൃഷി ചെയ്തു. അതില്‍ നിന്ന് മനുഷ്യനോ ജന്തുക്കളോ പറവകളോ ഭക്ഷിച്ചാല്‍ അത് അവന് അന്ത്യനാളില്‍ ദാനമായിത്തീരുന്നതാണ് (മുസ്‌ലിം).


ഒരാള്‍ വൃക്ഷത്തൈ നടുകയും സംരക്ഷിച്ചു വളര്‍ത്തുകയും അതിന്റെ പേരിലുള്ള വിഷമതകള്‍ സഹിക്കുകയും ചെയ്തു. അങ്ങനെ അത് ഫലമുള്ളതായാല്‍ അതിന്റെ പഴങ്ങളില്‍ നിന്ന് (ഏതു ജീവികള്‍) ഉപയോഗപ്പെടുന്നതെല്ലാം അല്ലാഹുവിന്റെ അടുക്കല്‍ സ്വദഖയായിരിക്കും (അഹ്മദ്). അന്ത്യനാള്‍ നടപ്പാകുന്ന സമയത്ത് ഒരാളുടെ കൈയില്‍ വൃക്ഷത്തൈയോ കമ്പോ ഉണ്ടെങ്കില്‍ അതു നട്ടുകൊള്ളട്ടെ (അഹ്മദ്). അന്ത്യനാളിന്റെ ദൃഷ്ടാന്തം പ്രകടമാകുന്ന ഘട്ടമായാല്‍ പോലും ആ മരത്തൈ നടണമെന്നാണ് കല്‍പന!


ഇസ്‌ലാമിക ഭരണാധികാരികള്‍ കൃഷിക്കാരെ അതിരറ്റ് പ്രോത്സാഹിപ്പിച്ചു. കര്‍ഷകര്‍ക്കുമേല്‍ അധികഭാരം വരാത്ത രൂപത്തില്‍ അവര്‍ നികുതികള്‍ ക്രമീകരിച്ചു. അവര്‍ ജലസേചന മാര്‍ഗങ്ങള്‍ നവീകരിക്കുകയും കനാലുകളും നദികളും വൃത്തിയാക്കുകയും അണക്കെട്ടുകള്‍ നിര്‍മിക്കുകയും ചെയ്തു. സമ്പൂര്‍ണമായ കാര്‍ഷിക നിയമം ഉടലെടുത്തത് ഇസ്‌ലാമിക രാജ്യങ്ങളിലായിരുന്നുവെന്നാണ് പ്രമുഖ ചരിത്രകാരന്‍ വില്‍ ഡ്യൂറാണ്ട് 'സ്റ്റോറി ഓഫ് സിവിലൈസേഷന്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. കന്നുകാലികളെ വളര്‍ത്തി അവയെ കാര്‍ഷിക സമ്പത്താക്കി മാറ്റുന്നതില്‍ ഇസ്‌ലാമിക ഖലീഫമാരാണ് മുഖ്യ പങ്കുവഹിച്ചതെന്നും അവരില്‍നിന്നാണ് യൂറോപ്യന്‍മാര്‍ പല പരീക്ഷണങ്ങളും പഠിച്ചു മനസിലാക്കിയതെന്നും അദ്ദേഹം പറയുന്നു. മണ്ണ്, പ്രകൃതി, ജൈവ - രാസ വളങ്ങള്‍, കൃഷി, ജലസേചനം തുടങ്ങിയവയെ കുറിച്ചുമെല്ലാം ആധികാരികമായ രചനകളും സംഭാവന ചെയ്തത് ഇസ്‌ലാമിക ലോകത്ത് നിന്നാണെന്ന് ചരിത്രം സാക്ഷ്യം പറയുന്നുണ്ട്.


കര്‍ഷകര്‍ ഇന്ത്യയില്‍ നിലനില്‍പ്പിന്റെ പോര്‍ക്കളത്തില്‍ സമരം ചെയ്യുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കല്‍ രാജ്യത്തെ ഉത്തമപൗരനെന്ന നിലയില്‍ ഓരോ വിശ്വാസിയുടേയും ബാധ്യതയാണ്. കാരണം കര്‍ഷകന്‍ സ്രഷ്ടാവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago