HOME
DETAILS

വികസനസാധ്യതകള്‍ പങ്കുവച്ച് വ്യവസായികളുടെ സംവാദം

  
backup
August 18 2016 | 19:08 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%b5%e0%b4%9a



കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ ജില്ലയ്ക്കു മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും സാമ്പത്തിക പുരോഗതി കൈവരിക്കാനാവുള്ള കവാടം തുറക്കുമെന്നും ടൂറിസം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയേണ്ടതുണ്ടെന്നും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) എം.ഡി വി തുളസീദാസ്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച 'കണ്ണൂര്‍ വിമാനത്താവളം: അവസരങ്ങളുടെ പ്രവേശന കവാടം' എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന്റെ 80 ശതമാനം പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി. 2017 പകുതിയോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാനത്താവളം തുറന്നു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഴ കാരണം റണ്‍വേയുടെ ഒരുഭാഗത്തെ പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുകയാണ്. മഴ കുറയുന്നതോടെ പ്രവൃത്തി വേഗതത്തിലാകും. റണ്‍വേ ലൈറ്റിങുമായി ബന്ധപ്പെട്ട് ഒരുഭാഗത്ത് നീളം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രാരംഭപ്രവൃത്തി തുടങ്ങി. ലൈറ്റിങ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കും. ഭാവിയിലെ സാധ്യത കണക്കിലെടുത്ത് സ്ഥലമെടുപ്പ് നടപടി പൂര്‍ത്തിയാക്കണം.
20 ടണ്‍ കാര്‍ഗോ കയറ്റിയയക്കാന്‍ പറ്റുന്ന ബോയിങ് 777 വിമാനം കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്താന്‍ തയാറാണെന്നു എമിറേറ്റ്‌സ് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ചരക്ക് കയറ്റുമതിയുടെ സാധ്യതയും ഏറുകയാണ്. ഇതുമുന്നില്‍ കണ്ട് കൂടുതല്‍ ചരക്കുകള്‍ സൂക്ഷിക്കാനുള്ള കാര്‍ഗോ കോംപ്ലക്‌സ് അത്യാവശ്യമാണ്. ഇതിന്റെ സ്ഥലമെടുപ്പും ഉടന്‍ പൂര്‍ത്തിയാക്കും. ടൂറിസം രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മികച്ച റോഡുകള്‍ അത്യാവശ്യമാണ്. കൂടുതല്‍ സമയം റോഡില്‍ കഴിച്ചുകൂട്ടുന്നതു സഞ്ചാരികളുടെ വരവിനെ ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംവാദത്തില്‍ പ്രതീക്ഷകള്‍ പങ്കുവച്ച് കുടക്, മൈസൂരു വ്യാവസായിക സംഘവും എത്തിയിരുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുശീല്‍ ആറോണ്‍ അധ്യക്ഷനായി. കുടക് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ബി.എന്‍ പ്രകാശ്, മൈസൂരു ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എ.എസ് സതീഷ്, കുടക് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബി.ആര്‍ നാഗേന്ദ്ര പ്രസാദ്, സി.വി ദീപക്, മാത്യു സാമുവല്‍ സംസാരിച്ചു.  






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago