HOME
DETAILS

റോക്ക്‌ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്‌മെന്റ് ചെയര്‍മാനായി രുചിര്‍ ശര്‍മ്മ ചുമതലയേറ്റു- പി.പി ചെറിയാന്‍

  
backup
February 13 2022 | 06:02 AM

world-ruchir-sharma-rock-feller-capital-chairman

ന്യുയോര്‍ക്ക് : റോക്ക്‌ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്‌മെന്റ് ചെയര്‍മാന്‍ / മാനേജിംഗ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ രുചിര്‍ ശര്‍മ്മ ചുമതലയേറ്റു . റോക്ക് ഫെല്ലര്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഗ്രിഗറി ഫ്‌ലെമിംഗ് ഫെബ്രു.10 ന് വെളിപ്പെടുത്തിയതാണ് പുതിയ നിയമനം .

റോക്ക് ഫെല്ലേഴ്‌സ് ഗ്ലോബല്‍ ഫാമിലി ഓഫീസ് അഡൈ്വസറായും രുചിര്‍ പ്രവര്‍ത്തിക്കും. മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ചീഫ് ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം . ശര്‍മയുടെ ബഹുമുഖ കഴിവുകള്‍ കമ്പനിയുടെ വളര്‍ച്ചക്ക് പ്രയോജനകരമായിരുക്കുമെന്ന് സി.സി.ഇ ഗ്രിഗറി പറഞ്ഞു .

നേവല്‍ ഓഫിസറുടെ മകനായി ബോംബെയിലായിരുന്നു ശര്‍മയുടെ ജനനം .ഡല്‍ഹി ശ്രീറാം കോളേജില്‍ നിന്നും ബിരുദം നേടി .

ഇന്‍വെസ്റ്റര്‍ , ഫണ്ട് മാനേജര്‍ എന്ന നിലയിലും ആഗോള സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ആധികാരികമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചും പ്രശ്‌സതനായ വ്യക്തിയാണ് ശര്‍മ്മ . വാര്‍ത്താ മാധ്യമങ്ങളിലും , മാസികകളിലും ദീര്‍ഘകാലം കോളമിസ്റ്റായും ശര്‍മ്മ പ്രവര്‍ത്തിച്ചിരുന്നു .

2012 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'ബ്രേക്ക്ഔട്ട് നേഷന്‍സ്' എന്ന പുസ്തകത്തിന് ഇന്ത്യയില്‍ റിക്കാര്‍ഡ് വില്‍പ്പന നടന്നിരുന്നു . ഇക്കണോമിക്‌സ് ടൈംസ്, ന്യുസ് വീക്ക് ഇന്റര്‍നാഷണല്‍ , വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ആനുകാലിക സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് അനവധി ലേഖനങ്ങള്‍ ശര്‍മ്മ എഴുതിയിരുന്നു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago