HOME
DETAILS

കണ്ണൂരിലെ ബോംബേറ്; കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെയാള്‍

  
backup
February 13, 2022 | 2:26 PM

kannur-bomb

കണ്ണൂര്‍
തോട്ടടയില്‍ കല്യാണ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ വഴിത്തിരിവ്. ബോംബേറില്‍ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തിലെ യുവാവ് തന്നെയാണെന്നാണ് വിവരം. ബോംബേറില്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. സംഘാംഗം എറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയില്‍ കൊള്ളുകയായിരുന്നു. ആദ്യം എറിഞ്ഞ ബോംബ് പൊട്ടാത്തതിനെ തുടര്‍ന്ന് ഇത് എടുക്കാന്‍ പോയ ജിഷ്ണുവിന്റെ തലയില്‍ രണ്ടാംമത് എറിഞ്ഞ ബോംബ് കൊള്ളുകയായിരുന്നു. സംഭവത്തില്‍ പരുക്കേറ്റ രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് ബോംബേറുണ്ടായത്. കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായിരുന്നു. തര്‍ക്കം നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ളവര്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയനിലയിലാണ്. ശനിയാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. ഏച്ചൂര്‍ ബാലക്കണ്ടി വീട്ടില്‍ പരേതനായ മോഹനന്‍-ശ്യാമള ദമ്പതിമാരുടെ മകനാണ് ജിഷ്ണു. കെട്ടിടനിര്‍മാണ തൊഴിലാളിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago