HOME
DETAILS
MAL
എന്‍.സി.പി പിളര്‍ന്നിട്ടില്ല- അവകാശ വാദവുമായി പീതാംബരന് മാസ്റ്റര്‍; കാപ്പനെതിരെ നടപടിക്ക് ശിപാര്‍ശ
backup
February 15 2021 | 03:02 AM
പാലാ: മാണി സി കാപ്പന് പാര്‍ട്ടി വിട്ടതിന് പിന്നാലെ എന്‍.സി.പി പിളര്‍ന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പീതാംബരന് മാസ്റ്റര്‍. കാപ്പന് പോയത് ശരിയായില്ല. കാപ്പനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലാ ഉള്‍പെടെ നാല് സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ സീറിറനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ കഴിഞ്ഞ ദിവസമാണ് മാണി സി കാപ്പന് പാര്‍ട്ടി വിട്ടത്. യു.ഡി.എഫിനൊപ്പം എത്തിയ മാണി സി.കാപ്പന് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. തന്നെ അനുകൂലിക്കുന്നവരുടെ യോഗങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത് ഉടന്‍ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് കാപ്പന്റെ തീരുമാനം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."