പുന്നോലിലെ കൊലപാതകം: ആസൂത്രിതം, കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് ആര്‍.എസ്.എസ് ലക്ഷ്യമെന്ന് വിജയരാഘവന്‍
കണ്ണൂര്‍: തലശേരി പുന്നേലില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കണ്ണൂരിലെ സാമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് അദ്ദേഹം തുറന്നടിച്ചു.
പാര്‍ട്ടി സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് ആര്‍.എസ്.എസ് കൃത്യമായ ഗൂഡാലോചന പ്രകാരം നടന്ന കൊലപാതകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടി സമ്മേളത്തിന്റെ പതാക ദിവസമായിരുന്നു ഇന്ന്. അന്നുതന്നെ കൊലപാതകം നടത്തിയത് വ്യക്തമായ ലക്ഷ്യത്തോട് കൂടിയാണ്. കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് ഹരിദാസനെ വെട്ടിക്കൊന്നത്. ഇത് ആര്‍.എസ്.എസിന്റെ ക്രൂരതയുടെ മുഖമാണ് വ്യക്തമാക്കുന്നത്.സി.പി.എം പ്രകോപനപരമായ ഒന്നുമുണ്ടാക്കിയിട്ടില്ല. അക്രമത്തിന് മുന്നില്‍ തകരുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നും അദ്ദേഹം വ്യക്തമാക്കി.
'സിപിഐഎം പതാക ദിനത്തില്‍ത്തന്നെ ആര്‍ എസ് എസ് കൊലപാതകം ആസൂത്രണം ചെയ്തത് യാദൃശ്ചികമല്ല. ആക്രമങ്ങള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഇതിലുള്ള അമര്‍ഷം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ഈ ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആര്‍ എസ് എസിന്റെ ക്രൂരതയുടെ തെളിവായി തന്നെ കാണണം. അതിലുള്ള രോഷവും വിഷമവും രേഖപ്പെടുത്തുന്നു. സി പി ഐ എം യാതൊരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല. സംഘപരിവാര്‍ നേതാവിന്റേതായി പുറത്തുവന്ന പ്രസംഗം ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കണ്ണൂരില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ആര്‍ എസ് എസ് അടങ്ങിയിരിക്കില്ലെന്ന സന്ദേശമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്'. മാധ്യമങ്ങളെ കാണവേ എ വിജയരാഘവന്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."