HOME
DETAILS
MAL
ഇ.ഡിയുടെ കുറ്റപത്രത്തില്‍ കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ മൂന്ന് തവണ ഇടപെട്ടെന്ന് സ്വപ്ന
backup
February 20 2021 | 06:02 AM
കൊച്ചി: കാര്‍ഗോ വിട്ടുകിട്ടാന്‍ മൂന്ന് തവണ എം ശിവശങ്കര്‍ ഇടപെട്ടെന്ന് സ്വപ്നയുടെ മൊഴി. ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ശിവശങ്കറിനെതിരേ സ്വപ്നയുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കള്ളക്കടത്ത് റാക്കറ്റിന്റെ ഭാഗമാണ് താനെന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നു. ജൂലൈ അഞ്ചിന് തടഞ്ഞുവെച്ച നയതന്ത്ര കാര്‍ഗോയില്‍ സ്വര്‍ണമുളള കാര്യവും ശിവശങ്കര്‍ക്ക് അറിയാമായിരുന്നു. ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് ലോക്കറിലെ പണം തന്റേതെന്ന് ആദ്യം പറഞ്ഞതെന്നും മൊഴിയില്‍ പറയുന്നു. താന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരിക്കെയാണ് ശിവശങ്കര്‍ ഔദ്യോഗിക പദവി ഉപയോഗിച്ച് ഇടപെട്ടതെന്നും മൊഴിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."